Poems

ആര്‍. ശ്രീലതാവര്‍മ്മ എഴുതിയ കവിത: സത്യം

Author : ആര്‍ ശ്രീലതാവര്‍മ്മ

യലെന്നെഴുതിയാല്‍

പുരികം ചുളിക്കുന്ന

കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍

കുറ്റവാളിയെപ്പോലെ!

ഈയിടെയിറങ്ങിയ

വാരിക - അതിലെന്റെ

കവിത, കവിതയില്‍

വയലെന്നൊരു വാക്കും!


തീര്‍ന്നില്ലേ, ചര്‍ച്ചയ്ക്കിനി

വിഷയം വേറെ വേണ്ട

വയലില്‍ ചുറ്റിപ്പറ്റി

വാദങ്ങള്‍ നിരക്കയായ്:

“ഇല്ലാത്തതെല്ലാം കുത്തി-

ത്തിരുകും കവിതയില്‍

ഉള്ളതു കാണാനൊട്ടും

താല്പര്യമില്ലാതാനും!


ഭാവനകൊണ്ടു മാത്രം

താണ്ടാമോ മരുഭൂക്കള്‍

കല്പന തുണയാമോ

കവിക്കു നരകത്തില്‍?”

“ഇല്ലാത്തതെല്ലാമോര്‍ത്തു

മാഴ്‌കുക മനുഷ്യര്‍ക്കു

ശീലമാണറിയില്ലേ

പറഞ്ഞുതരേണമോ?

അതിലും വിശേഷിച്ചു

കവികളില്ലായ്മയെ

പര്‍വ്വതാകാരമാക്കി-

പ്പറയും, സ്വാഭാവികം!”


-ഇത്രയും പറഞ്ഞു ഞാന്‍

നിര്‍ത്തിയ നേരത്തൊരാള്‍

സ്വസ്ഥത കെടുംവിധം

നിര്‍ത്താതെ ചിരിക്കയായ്


ഇടയില്‍ ചിരി നിര്‍ത്തി

പുച്ഛഭാവത്തില്‍ നോക്കി

പറഞ്ഞിതയാളൊട്ടും

മയമില്ലാത്ത മട്ടില്‍:

കഷ്ടമേ, കഷ്ടം, കഷ്ടം!

കവിയാകാത്തതെത്ര

ഭാഗ്യമായ്, ഒരുവിധം

ജീവിച്ചുപോകാമല്ലോ!


പലരും ചിരിച്ചാര്‍ത്തു

ഞാന്‍ മാത്രം ചിരിക്കാതെ

സത്യത്തിന്‍ ഗതിയോര്‍ത്തു

വെറുതെ നിശ്വസിച്ചു. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍