ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Poems

സലിം അഞ്ചല്‍ എഴുതിയ കവിത 'കടവനം'

സലിം അഞ്ചല്‍

പൂക്കള്‍ തൊട്ട്

നക്ഷത്രങ്ങളോട് വരെ

ഞാന്‍ കടം വാങ്ങിച്ചിട്ടുണ്ട്.


സിംഹത്തിന്റെ കടം വീട്ടിയത്

മാനിനോട് മറിച്ചാണ്.


കുഞ്ഞുകാര്യങ്ങളാണെങ്കിലും

ഉറുമ്പിന് 10% പലിശ വേണം.

ഒളിച്ചു നടന്നില്ലെങ്കില്‍

ആന കുത്തിമലര്‍ത്തും

വലിയ സംഖ്യ തന്നെയാ

ആനയോട് വാങ്ങിയിരിക്കുന്നത്.


കഴിഞ്ഞ മാസമാണ്

മുള്ളന്‍പന്നിയോട് പറഞ്ഞിരുന്ന ഡേറ്റ്

സ്ക്രീനില്‍ മുള്ള് കണ്ടാല്‍

ഞാനിപ്പോള്‍ ഫോണെടുക്കാറില്ല.


പാവം കഴുത

വിഴുപ്പ് ചുമന്നുണ്ടാക്കിയ പണമാണ്

ഉടനെ തരാമെന്ന പതിവുവാക്യത്തില്‍

ബുദ്ധിപരമായ വാഗ്ദാനത്തില്‍

ഞാന്‍ തരപ്പെടുത്തിയത്.


തേനീച്ച തരുന്നു

തേന്‍കടം

തിരിച്ചടവ് താമസിച്ചാലും

കുത്തിക്കൊല്ലില്ല.


അരണയെ പേടിക്കാനേയില്ല

എല്ലാം മറന്ന് നടപ്പാണ്.

കാക്ക എന്നെക്കാള്‍

പാവപ്പെട്ടവളായതോണ്ട്

പലപ്പഴും എന്നോട്

കടം ചോദിക്കാറുണ്ട്.


ഉന്നതങ്ങളില്‍ കാഴ്ചയുള്ള ജിറാഫ്

ആര്‍ക്കും കടം കൊടുക്കില്ലെന്ന

കാഴ്ചപ്പാടിലാണ്.


ഒച്ചില്‍നിന്ന് കടം വാങ്ങിയാല്‍

ഒരുപാട് സമയം കിട്ടും.


ധനമയിലുകളുടെ

കടനൃത്തം

ഒട്ടൊന്നുമല്ല

എന്നെ മോഹിപ്പിക്കുന്നത്.


ആരെയും തുരന്നുകൊണ്ടുപോകാന്‍

വിരുതുള്ള പന്നിയെലികളാണ്

ഭരിക്കുന്നത്.


മറിച്ച് മറിച്ച്

മരിച്ചുവീഴുന്നു.


നീയാണ്‍ഡര്‍ത്താളില്‍നിന്ന്

അമ്മയമ്മൂമ്മമാരും

അപ്പനപ്പൂപ്പന്മാരും

വാങ്ങിയ കടത്തിന്

ഞാനെന്നും

വീട്ടിക്കൊണ്ടേയിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം

കൂടുതല്‍ കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; ഡിജിപിക്ക് കൈമാറി കെപിസിസി

'സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍...'; സാമന്തയുടെ വിവാഹത്തിന് പിന്നാലെ നാഗ ചൈതന്യ ; വജ്രത്തെ വിട്ടുകളഞ്ഞുവെന്ന് ആരാധകര്‍

എസ്‌ഐആറില്‍ പാര്‍ലമെന്റ് സ്തംഭിച്ചു; പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് ലോക്‌സഭാ സ്പീക്കര്‍

വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍

SCROLL FOR NEXT