Poems

'ചാരം'- കെ ജയകുമാര്‍ എഴുതിയ കവിത 

ഒരു കൊച്ചു ചിതമണ്ണിലതിരിട്ട ചാരം ഒരു നാളുമണയാതെ പുകയുന്ന ചാരം ഇത് ചിതാഭസ്മമെന്നുരുവിടാന്‍ കൂടി  വിലക്കുള്ള ചാരം; തുറിക്കുന്ന ചാരം.  

Author : കെ. ജയകുമാര്‍

രു കൊച്ചു ചിതമണ്ണിലതിരിട്ട ചാരം 
ഒരു നാളുമണയാതെ പുകയുന്ന ചാരം 
ഇത് ചിതാഭസ്മമെന്നുരുവിടാന്‍ കൂടി  
വിലക്കുള്ള ചാരം; തുറിക്കുന്ന ചാരം.  

ഇത് തൊട്ടുകൂടാത്ത ചാരം; കലശ 
ക്കുടങ്ങളില്‍ പകരാത്ത ചാരം. 
അരികിലേക്കെത്തുവാനരുതാത്ത ചാരം,
അപകടക്കറയുള്ള   ചാരം.

മറകെട്ടിനിര്‍ത്തിയാല്‍ നില്‍ക്കാത്ത ചാരം,
വാരിക്കളഞ്ഞാല്‍ ഒടുങ്ങാത്ത ചാരം. 
പുകമഞ്ഞുപോല്‍ കാഴ്ച കവരുന്ന ചാരം,
സ്ഫടിക കവാടങ്ങള്‍ പൊതിയുന്ന ചാരം.

നിദ്രാലയങ്ങളില്‍ നിറയുന്ന  ചാരം 
സ്വപ്‌നങ്ങളില്‍ വന്നു നീറുന്ന ചാരം,
ശ്വാസകോശങ്ങളില്‍ തടയുന്ന ചാരം,
പകലിലും കൂരിരുള്‍ മെടയുന്ന ചാരം.

എരിയുന്നൊരുള്‍ക്കനല്‍ക്കണ്ണുള്ള ചാരം,
തീയണഞ്ഞെങ്കിലും പൊള്ളുന്ന ചാരം.
ആഴത്തിലടിവേര് വളരുന്ന ചാരം,
ഒരു ചിതാഭൂപടം  തീര്‍ക്കുന്ന ചാരം.

പ്രേതസ്വരങ്ങളില്‍ ആരോടുമല്ലാതെ 
എന്തോ നിരന്തരം ചൊല്ലുന്ന ചാരം. 
ഉത്തരം തേടുന്നൊരുശിരുള്ള ചാരം 
മരണത്തെ നോക്കിച്ചിരിക്കുന്ന ചാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT