Poems

'കുളിവെള്ളം'- ഒ.പി. സുരേഷ് എഴുതിയ കവിത

കുളിപ്പിക്കുമ്പോള്‍ വെള്ളത്തിനൊപ്പംഒഴുകിപ്പോകുന്നു,ഒരു മണം.

Author : ഒ.പി. സുരേഷ്

കുളിപ്പിക്കുമ്പോള്‍ 
വെള്ളത്തിനൊപ്പം
ഒഴുകിപ്പോകുന്നു,ഒരു മണം.

ഒപ്പമൊഴുകി അയാളിപ്പോള്‍
അവളുടെ കരയിലെത്തി.

ആ മണംപിറന്ന ഉടല്‍
ഉടുപ്പൂരി എറിയുമ്പോഴത്തെ
എരിപൊരി സഞ്ചാരങ്ങള്‍,

ഒരു ധൃതിയുമില്ലെങ്കിലും
പരമാവധി വേഗമാര്‍ജ്ജിക്കുന്ന
ശ്വാസോച്ഛ്വാസങ്ങള്‍,

ഉണര്‍ച്ചയിലേക്ക് തളര്‍ന്നുവീണ
ചെറുമരണങ്ങള്‍,

അവ പിണഞ്ഞു പിറന്ന
ഇളം സ്വപ്നങ്ങള്‍,

കളിചിരികള്‍ കരച്ചിലുകള്‍
ചിറകുകള്‍ തേടിപ്പറന്ന
നിറമുള്ള ആകാശങ്ങള്‍,

ചക്രങ്ങള്‍ ഇളകിയാടി
സ്വപ്‌നത്തിലേക്ക് കിതച്ചെത്തുന്ന
ആളില്ലാതീവണ്ടികള്‍,

ഓര്‍മ്മകള്‍ മുഴുവന്‍
അയവെട്ടി തീര്‍ന്നിട്ടില്ലെന്ന്
ചുണ്ടില്‍ തെളിയുന്ന നക്ഷത്രങ്ങള്‍...

എല്ലാം ചേര്‍ന്ന് തളംകെട്ടിയ
തടാകത്തിലാണ്
ഇന്നത്തെ ഉല്ലാസക്കുളി.

കുളിപ്പിക്കുന്നവര്‍
ഇളം ചൂടുവെള്ളം
അനുഷ്ഠാനം പോലെ 
ഒഴിച്ചുകൊണ്ടിരുന്നു...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം