സഞ്ജു മങ്ങി, ആന്ധ്രയോട് 29 റണ്‍സിന് തോറ്റ് കേരളം

Sanju Samson
Sanju Samson
Edited By:
Updated on: 
1 min read

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ആന്ധ്രാപ്രദേശിനെതിരെ 29 റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ആന്ധ്ര 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

മൂന്നു സിക്‌സും ഒരു ഫോറും സഹിതം മികച്ച തുടക്കമാണ് സഞ്ജു നല്‍കിയതെങ്കിലും ഇന്നിങ്‌സ് അധികനേരം നീണ്ടില്ല. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അര്‍ധസെഞ്ച്വറിയോടെ 35 പന്തില്‍ 70* റണ്‍സ് നേടിയ അബ്ദുല്‍ ബാസിതാണ് കേരളത്തിനായി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആന്ധ്രാപ്രദേശ്, അര്‍ധസെഞ്ചറി നേടിയ ഷെയ്ഖ് റഷീദ് (39 പന്തില്‍ 60), സീറാം വെങ്കട്ട രാഹുല്‍ (30 പന്തില്‍ 64), എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 225 റണ്‍സെടുത്തത്. കേരളത്തിനു വേണ്ടി എം.ഡി.നിധീഷ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബിജു നാരായണന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Sanju Samson
മെസി ഇല്ലാതെ അര്‍ജന്റീനയുടെ വിജയം; ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തകര്‍ത്തു
Sanju Samson
ഫുട്‌ബോളിലും പാകിസ്ഥാനെ തുരത്തി... 'യുവ ത്രില്ലര്‍'!!! ഇന്ത്യ 'സാഫ് ചാംപ്യന്‍മാര്‍'!
Summary

Syed Mushtaq Ali T20 cricket tournament:Sanju falters; Kerala loses to Andhra by 29 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER