Poems

'അവിടേക്കുള്ള വണ്ടി'- ഒ.പി. സുരേഷ് എഴുതിയ കവിത

പണ്ടേക്ക് പണ്ടേനഗരത്തിലെത്തിയാല്‍തങ്ങുന്ന ഹോട്ടല്‍ ഇന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പണ്ടേക്ക് പണ്ടേ
നഗരത്തിലെത്തിയാല്‍
തങ്ങുന്ന ഹോട്ടല്‍ ഇന്നില്ല.

ബസ്സിറങ്ങും മുന്‍പേ
ചുറ്റും പൊതിയുന്ന
ചങ്ങാതിക്കൂട്ടങ്ങളില്ല.

സായന്തനം കൊറി
ച്ചൊറ്റക്കലയുന്ന
ഊട് വഴികളുമില്ല.

പണ്ടൊക്കെ പോയിരു
ന്നീരണ്ടു വീശിയ
പഞ്ചനക്ഷത്രത്തിന്റെ
പേരും മറന്നു.

കൂട്ടുകാര്‍ കൂട്ടമായ്
തമ്പടിക്കാറുള്ള
തെരുവോരമിപ്പോള്‍ നിബിഡം,
ആളുകളൊക്കെ അപരര്‍.

നാട്ടിലാണെങ്കിലും 
ഇത് തന്നെ സ്ഥിതിവിധി,
അറിയുന്നവര്‍ തുലോം വിരളം.

എണ്ണിയാല്‍ തീരാത്ത
ബന്ധുക്കള്‍, മിത്രങ്ങള്‍
ഇന്നവരൊക്കെ മറഞ്ഞു.

കണ്ടാലറിയാത്ത,
മിണ്ടാന്‍ മടിയുള്ള
കൂട്ടരെക്കൊണ്ട് നിറഞ്ഞു.

ഞാനില്ലയെങ്കില്‍
നടക്കില്ല ഒന്നുമെ
ന്നാധി പൂണ്ടോടിയ കാലം.
വീട്ടിലും നാട്ടിലുമോഫീസിലും
കേന്ദ്രമായി മിന്നിയ താരം.

ആശയും വാശിയും തര്‍ക്കങ്ങളും ചേര്‍ന്ന്
വീശിയടിച്ച ചുഴലി.

കാലം കനക്കെ, അഗാധമാമേതോ
ധ്യാനക്കയങ്ങളില്‍  പെയ്‌തൊഴിഞ്ഞൂ...

ജീവിച്ചിരിപ്പവരേക്കാള്‍ ഏറെ
മരിച്ചവര്‍ കൂട്ടുകാരിപ്പോള്‍

ഓര്‍മ്മകളെക്കാള്‍ അഭയം
മറവിയിലാകും ദിനസരി.

പരിചയമുള്ളവരാരെങ്കിലും
വണ്ടിയുമായി വരുന്നതും നോക്കി,
ഒട്ടും പരിചയമില്ലാത്തൊരു സ്റ്റോപ്പില്‍
കാത്തിരിപ്പുണ്ടയാള്‍ നിത്യം.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം