Poems

'എന്തിന്നു ഭാരതധരേ കരയുന്നു?'*- കെ.ജി.എസ്. എഴുതിയ കവിത

നന്മയ്ക്ക് ചില നേരംതിന്മയ്ക്ക് പല നേരം;ഇരുട്ടോ വെയിലോ മഞ്ഞോ മഴയോ കാമഭീകരനേതും നേരം

Author : കെ.ജി.എസ്

ന്മയ്ക്ക് ചില നേരം
തിന്മയ്ക്ക് പല നേരം;
ഇരുട്ടോ വെയിലോ മഞ്ഞോ മഴയോ 
കാമഭീകരനേതും നേരം.
മുള്ളോ മുരടോ ചാലോ ചരലോ 
കാമമൂര്‍ഖനേതും കിടക്ക. 
അമ്മയോ പെങ്ങളോ മോളോ അമ്മൂമ്മയോ 
കാമഭ്രാന്തനു് പെണ്ണേതും ഇര.

ചുട്ടുപഴുത്ത കുന്തത്തില്‍ ഇരയെ കോര്‍ക്കാന്‍ 
തരിക്കുന്നുണ്ടെപ്പോഴും വിടനിലൊരു
സര്‍വാംഗായുധം,  
പത്തികളേറെയുള്ളൊരു ഫാസിസ്റ്റ്  ലിംഗം.
കാണ്മതില്‍ കേള്‍പ്പതില്‍ ശ്വസിപ്പതിലെല്ലാം
അവന്റെ ഊരുവിളയാടലെന്ന് ഫ്രോയ്ഡ്.
ശക്തിപീഠങ്ങളിലെല്ലാം
അവനേ പ്രതിഷ്ഠ. 

അവനേ തീരാത്താര്‍ത്തി.
വാചാലതയിലെ അര്‍ത്ഥച്ചവറ് 
നേതാവിലെ ഹന്താവ് 
ആശ്ലേഷത്തിലെ ഞെരിക്കല്‍
തടയുന്ന കൈ വെട്ടല്‍  
തൊഴിക്കുന്ന കാല്‍ വെട്ടല്‍
ചെറുക്കുന്ന നട്ടെല്ലൊടിക്കല്‍ 
എതിര്‍ക്കുന്ന നാവരിയല്‍.

മരണം ഒരു ആണ്‍ദൈവം;
അവനേ മുന്നിലടയുന്ന വാതില്‍.
 
*ഒരു തീയക്കുട്ടിയുടെ വിചാരം
-കുമാരനാശാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി