Poems

തിരക്കഥ: മടപ്പള്ളി സദാനന്ദന്‍ എഴുതിയ കവിത

Author : മടപ്പള്ളി സദാനന്ദന്‍ 

ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം

ഒരു കരയില്‍ നില്‍ക്കുന്നേരം
ഒരു കടല്‍ നിന്നലറും പോലെ
ഒരു കടലിലിറങ്ങുന്നേരം
ഒരു തിരയായുയരും പോലെ
ഒരു തിരയില്‍ മറിയുന്നേരം
ഒരു ചുഴിയായ്ത്തീരും പോലെ
ഒരു ചുഴിയില്‍ താഴുന്നേരം
ഒരു ജീവിതമറിയും പോലെ

ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം

ഒരു കരയേതറിവീലല്ലൊ
ഒരു കടലേതറിവീലല്ലൊ
ഒരു തിരയും ചുഴിയും പോലും
ഒരു തരിയുമറിഞ്ഞീലല്ലൊ

ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം

ഒരു കരയായ് തെളിയുന്നേരം
ഒരു കടലായലറുന്നേരം
ഒരു തിരയായ് മറിയുന്നേരം
ഒരു ചുഴിയായ് ചുറ്റുന്നേരം
ഒരു ജീവിതമേതു തിരക്കഥ?

ഒരു കരയില്‍ കടല്‍ കണ്ടീടാന്‍
ഒരു കടലില്‍ തിര കണ്ടീടാന്‍
ഒരു തിരയില്‍ ചുഴി കണ്ടീടാന്‍
ഒരു ജീവിതമേതൊരു സ്വപ്നം

ഒരു കരയോ കടലാകുന്നു
ഒരു കടലോ തിരയാകുന്നു
ഒരു തിരയോ ചുഴിയാകുന്നു
ഒരു ജീവിതമെന്തൊരു മായ

ഒരു കടലോ കരയാകുന്നു
ഒരു തിരയോ കടലാകുന്നു
ഒരു ചുഴിയോ തിരയാകുന്നു
ഒരു ജീവിതമേതു രഹസ്യം

കരയെന്തെന്നറിയാതല്ലൊ
കടലെന്തെന്നറിയാതല്ലൊ
തിരയെന്തെന്നറിയാതല്ലൊ
ജീവിതമാടുന്നു മണ്ണില്‍
മരണക്കളിയാട്ടമിതൊക്കെ

ഒരു കരയില്‍ ജീവിതമുണ്ടോ
ഒരു കടലില്‍ ജീവിതമുണ്ടോ
ഒരു തിരയില്‍ ജീവിതമുണ്ടോ
ഒരു ചുഴിയില്‍ ജീവിതമുണ്ടോ
ഒരു ജീവിതമുത്തരമല്ല
ഒരു വലിയൊരു ചോദ്യം മാത്രം

ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം

കരയും കടലും മായുന്നോ
തിരയും ചുഴിയും മായുന്നോ
മായുന്നോ ജീവിതചിത്രം
മറയുന്നൊരു കാഴ്ച കണക്കെ...

മറവികളായോര്‍മ്മകളായതു
പല വേഷങ്ങള്‍ കെട്ടുന്നു
മറവികളായോര്‍മ്മകളായതു
പല ഭാവങ്ങള്‍ നെയ്യുന്നു

ഒരു കരയോ കടലോ ജീവിതം
ഒരു തിരയോ ചുഴിയോ ജീവിതം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'