Poems

പാദാന്തരങ്ങള്‍: ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

തീയാളാതെ നോക്കിയാല്‍വത്സരങ്ങളോളം നില്‍ക്കുമത്.കുറഞ്ഞപക്ഷം മഴയില്‍ കുതിരാതെ,ഞെരിയലില്‍ ഉടയാതെ.

Author : ജെനി ആന്‍ഡ്രൂസ്

ണ്‍പാദം *ഉടഞ്ഞേക്കാം,
അപ്പോഴും നില്‍പ്പുണ്ട്
ശേഷഭാഗങ്ങള്‍:
ഇന്ദ്രിയങ്ങള്‍ കരണങ്ങള്‍
നാഡികള്‍ ഹൃദയാകാശം
ചിദാകാശം...

പാദനിര്‍മ്മിതികള്‍
ഏതിന്‍ ആധാരത്തില്‍?
ആ ശില്പശാസ്ത്രം
നൂഴാനെളുതല്ലാത്തൊരു
നിഗൂഢത.
ചോദിക്കൂ ശില്പിയോട്
ഒരു ദാരുപാദം.
തീയാളാതെ നോക്കിയാല്‍
വത്സരങ്ങളോളം നില്‍ക്കുമത്.
കുറഞ്ഞപക്ഷം മഴയില്‍ കുതിരാതെ,
ഞെരിയലില്‍ ഉടയാതെ.

മെഴുകും മരവും
മണ്ണും ശിലയും ലോഹവും ഏതും
ശില്പശാലയില്‍.
വെങ്കല പാദത്തിന്
സജ്ജതയാകുവോളം
ലോഹസ്ഥൈര്യം
തുരങ്കം കടന്നെത്തുവോളം
കുറഞ്ഞപക്ഷം, ഒരു ദാരുപാദം.

അനന്തരമാകാം വെങ്കലം.
തീയും മഴയും മഞ്ഞും
വറുതിയും താങ്ങാന്‍ പാകമത്.
(ഏതു രാശിയില്‍,
ഏതു മുഹൂര്‍ത്തസന്ധിയില്‍,
ഏതു ജന്മാന്തരത്തില്‍,
എന്നു ചിന്തിച്ചുഴലാതിരിക്ക.)

ആ സ്‌നാനവും നീ
മറികടന്നാല്‍
ചോദിക്കാം, ഒരു
പദാര്‍ത്ഥരഹിതപാദം
പ്രകാശപാദം,
നിര്‍മ്മിതികള്‍ക്കപ്പുറത്തെ
നിര്‍മ്മിതി.

---
*മണ്‍പാദം-Feet of clay (Daniel 2:32)

ചിത്രീകരണം -  സുരേഷ്‌കുമാര്‍ കുഴിമറ്റം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT