Poems

'വീടുകള്‍ വിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍'- ഗാര്‍ഗി ഹരിതകം എഴുതിയ കവിത

കാറ്റടങ്ങുമ്പോള്‍കൂടെക്കൊണ്ടുവന്നകനങ്ങളോരോന്നായിതാഴെ വീഴും

Author : ഗാര്‍ഗി ഹരിതകം

രുഭൂമിയിലെ പൊടിക്കാറ്റുകളാണ്

വേരുകളില്ലാതെ കുത്തിനിര്‍ത്തിയ
വഴുവഴുക്കുന്ന തറകളുടെ
ഉറപ്പില്ലാത്ത കട്ടിലുകളുള്ള
വീടുകളില്‍നിന്ന്
പുറത്ത് കടുത്ത വരള്‍ച്ചയാ
ണെന്നുറപ്പും ഭയവുമുണ്ടായിട്ടും
ഇറങ്ങിയോടാന്‍, അലയാന്‍
ഊര്‍ജ്ജമുള്ളവര്‍

പോകും വഴി
ഒരു മരത്തെയോ മരുപ്പച്ചയെയോ
അവര്‍ വെറുതെ വിട്ടതായി കേട്ടിട്ടില്ല
സ്വയം പകര്‍ന്നും
എടുത്തുമാണവര്‍
യാത്രചെയ്യുക

കാറ്റടങ്ങുമ്പോള്‍
കൂടെക്കൊണ്ടുവന്ന
കനങ്ങളോരോന്നായി
താഴെ വീഴും

കെട്ടിയിടപ്പെട്ടതിന്‍ മുറിവുകള്‍;
ഓരോ കാലത്തിലും കൂട്ടിവച്ച
ഉണങ്ങിയ ഇലകള്‍

തന്റേതല്ലാത്ത ശരീരത്തെ
ഉറക്കത്തിലും സംരക്ഷിക്കണമെന്ന
ചില്ലുപൊടികള്‍

ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിച്ച്
രഹസ്യഭാഗങ്ങളില്‍ പടര്‍ന്ന
മുള്‍ക്കൂട്ടങ്ങള്‍

സ്‌നേഹം ഇവിടെ മാത്രമേ ഉള്ളൂ എന്ന്
വീണ്ടും വീണ്ടും കേള്‍പ്പിച്ച്
വഞ്ചിച്ച കല്ലുകഷണങ്ങള്‍

പുറത്തുള്ളവയോടുള്ള കൗതുകം
വെറും സ്വാര്‍ത്ഥതയെന്ന്
കൊഴിഞ്ഞുണങ്ങിയ പൂവിതളുകള്‍

പിന്നെയും അനേകായിരം
നുള്ളുനുറുമ്പുകള്‍
കണക്കെടുത്താല്‍ തീരാത്തവ

കാറ്റടങ്ങുമ്പോള്‍ തരികളോരോന്നായ്
ഒരുമിച്ചുകൂടാന്‍ വരും
ഇല്ലാത്ത ജലാംശത്തെ തേടിയടുത്തു വരും
ഒരുമിച്ചൊന്നായി വരുമ്പോഴാവും
അടുത്ത കൊടുംകാറ്റ്...

ജനിച്ചയന്നുമുതല്‍
എന്നെങ്കിലും മറ്റൊരിടത്തേക്ക്
പോവേണ്ടവളെന്ന് കേട്ടുകേട്ട്
ഇല്ലാത്ത വീടിലെ
വഴുക്കുന്ന തറകളില്‍
ഉറക്കാതെ പോയവര്‍
പൊടിഞ്ഞു പലതായതാണ്
നൃത്തം പഠിച്ചതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

സര്‍വം 'റിങ്കു മയം'; 83*, 5 ക്യാച്ച്, സൂപ്പര്‍ ഓവറില്‍ കിടിലന്‍ ഫോറും! ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറി കൊല്‍ക്കത്ത

റണ്ണിനായി ഓടി, പിന്നെ തിരിഞ്ഞോടി ക്രീസിലേക്ക് ഡൈവ്; കെകെആർ താരത്തിന്റെ അസാധാരണ ഔട്ട്! ഹെൽമെറ്റ് വലിച്ചെറിഞ്ഞു, കത്തും വിവാദം (വിഡിയോ)

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആരെ തെരഞ്ഞെടുക്കും?; മോദിക്ക് പിന്തുണ, ഗ്രോക്ക് എഐയുടെ മറുപടി വൈറല്‍

രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു; തിരുവനന്തപുരത്ത് 14കാരിയും മലപ്പുറത്ത് 16കാരിയും ചികിത്സയില്‍

SCROLL FOR NEXT