Poems

'സാമൂഹ്യപാഠങ്ങള്‍'- പദ്മദാസ് എഴുതിയ കവിത

റെഡ് ഇന്ത്യക്കാര്‍ എപ്പോഴുംനൃത്തവേഷത്തില്‍ ആയതെന്തുകൊണ്ട്?

Author : പദ്മദാസ്

റെഡ് ഇന്ത്യക്കാര്‍ എപ്പോഴും
നൃത്തവേഷത്തില്‍ ആയതെന്തുകൊണ്ട്?

താന്തിയാ തൊപ്പിക്ക്
തൊപ്പി ഇല്ലാതെ പോയതെന്തുകൊണ്ട്?

തുര്‍ക്കികള്‍, ഒരു കാരണവുമില്ലാതെ
എന്തിനാണ്
കോണ്‍സ്റ്റാന്റിനേപ്പിള്‍ കീഴടക്കിയത്?

ഭൂപ്രകൃതിയനുസരിച്ച്
എന്തുകൊണ്ടാണ്, കേരളം
മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ
എന്നായി മാത്രം വിഭജിക്കപ്പെട്ടത്?

എന്തുകൊണ്ടാണ്
ഝാന്‍സിയിലെ റാണിക്ക്
പേരില്ലാതെ പോയത്?

മേശമേല്‍ ഗമകാട്ടി അമര്‍ന്നിരുന്ന
വള്ളിച്ചൂരലിന്റെ കണ്ണുരുട്ടലില്‍
അച്ചടക്കം, അച്ചടക്കം എന്നുമാത്രം
പേര്‍ത്തും പേര്‍ത്തും
ഉരുവിടാന്‍ പഠിച്ച മനസ്സ്
അന്നു ചോദിക്കാന്‍ മടിച്ച ചോദ്യങ്ങള്‍
ഇപ്പോഴുമുണ്ട്, നാത്തുമ്പില്‍.

ഒന്നു ചോദിക്കാമെന്നു വെച്ചാല്‍
വന്നയുടനെ, ബോര്‍ഡില്‍
'ജീവശാസ്ത്രം' എന്നെഴുതിയതു വെട്ടിമാറ്റി
'സാമൂഹ്യപാഠങ്ങള്‍' എന്ന്
മാറ്റിയെഴുതുമായിരുന്ന
കാര്‍ക്കശ്യക്കാരനായ ബാലകൃഷ്ണന്‍ മാഷിനിപ്പോള്‍
സ്മൃതിനാശരോഗവും
ബാധിച്ചിരിക്കുന്നു!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!