Entertainment

അഭിഷേകിനും ഐശ്വര്യക്കും സെല്‍ഫി അത്ര സെല്‍ഫിഷ് കാര്യമല്ല 

ബോളിവുഡില്‍ സെല്‍ഫി അത്ര സെല്‍ഫിഷ് കാര്യമൊന്നുമല്ലെന്നാണ് ബി ടൗണ്‍ സെലിബ്രിറ്റികള്‍ കാട്ടിതരുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ യേശുദാസ് സെല്‍ഫിയെകുറിച്ച് നടത്തിയ പരാമര്‍ശം ഈ ദിവസങ്ങളില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സെല്‍ഫി സെല്‍ഫിഷാണെന്നായിരുന്നു യേശുദാസിന്റെ അഭിപ്രായം. ചടങ്ങിനെത്തിയ യേശുദാസിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന്റെ കൈയ്യില്‍ നിന്നും എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്തുകൊണ്ടാണ് ഇത്തരത്തിലൊരു പരാമര്‍ശം അദ്ദേഹം നടത്തിയത്. എന്നാല്‍ ബോളിവുഡില്‍ സെല്‍ഫി അത്ര സെല്‍ഫിഷ് കാര്യമൊന്നുമല്ലെന്നാണ് ബി ടൗണ്‍ സെലിബ്രിറ്റികള്‍ കാട്ടിതരുന്നത്. 

ആരാധകനൊപ്പം എതിര്‍പ്പൊന്നുമില്ലാതെ സെല്‍ഫിക്ക് തയ്യാറാകുന്ന ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വീഡിയോയാണ് ഇപ്പോള്‍ ട്രന്‍ഡിങായിരിക്കുന്നത്. സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി അഭിഷേകിനരികിലെത്തിയ ആരാധകനെ കാറിലിരിക്കുന്ന ഭാര്യ ഐശ്വര്യയുടെ അടുക്കേലേക്ക് കൊണ്ടുപോകുകയും ഒന്നിച്ചുനിന്ന് സെല്‍ഫി എടുക്കുകയും ചെയ്യുന്ന താരജോഡിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇതിനായി കാറിലിരുന്ന ഐശ്വര്യയോട് പുറത്തേക്കിറങ്ങിവരാന്‍ അഭിഷേക് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. 

102 നോട്ട് ഔട്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട് മടങ്ങവെയായിരുന്നു താരങ്ങളുടെ സെല്‍ഫി ഷൂട്ട്. അഭിഷേകിനും ഐശ്വര്യയ്ക്കും പിന്നാലെയെത്തിയ രണ്‍ബീറും ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തുമടങ്ങുന്നതും വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്‍; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

വ്യാപാരത്തിൽ ലാഭം, വാഹന യാത്രയിൽ ജാഗ്രത വേണം

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'