വ്യാപാരത്തിൽ ലാഭം, വാഹന യാത്രയിൽ ജാഗ്രത വേണം

ഇന്നത്തെ നക്ഷത്രഫലം – 14-10-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വ്യാപാരത്തിൽ ലാഭം വർധിപ്പിക്കാൻ കഴിയുന്ന അവസരം ലഭിക്കും. പ്രണയ ബന്ധത്തിലെ തെറ്റിദ്ധാരണകൾ നീങ്ങും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഏറെക്കാലമായി ലഭിക്കാതിരുന്ന ഒരു തുക കൈ യിലെത്തും. ബന്ധുവിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കും. വാഹന യാത്രയിൽ കൂടുതൽ ജാഗ്രത പാലിക്കണം. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കും. സുഹൃത്തുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടും. വിദേശത്തു നിന്നുള്ള ഒരു സന്ദേശം സന്തോഷം പകരും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടുമാറ്റവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. ജീവിതപങ്കാളിയുടെ പിന്തുണ ആശ്വാസമാകും. ചികിത്സയിൽ കഴിയുന്നവർക്ക് അനുകൂലമായ പുരോഗതിയുണ്ടാകും. കൃഷി ലാഭകരമാകും.

Daily Horoscope
'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം നേടാൻ കഴിയും. പൊതുപ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. മക്കളുടെ ഭാവിയെക്കുറിച്ചുള്ള പ്രധാന ചർച്ചയിൽ തീരുമാനമുണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കൈത്തൊഴിലിലും ചെറുകിട വ്യാപാരത്തിലും നേട്ടമുണ്ടാകും. സഹോദരന്റെ സഹായത്തോടെ ഒരു പ്രതിസന്ധി മറികടക്കും. ഇഷ്ടപ്പെട്ട വിനോദത്തിൽ ഏർപ്പെടാൻ സമയം കണ്ടെത്തും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ അനുഭവമുണ്ടാകും. ദാമ്പത്യബന്ധത്തിൽ പരസ്പര ധാരണ മെച്ചപ്പെടും. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങും. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

ദൂരയാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാക്കും. സുഹൃത്തിന്റെ ഇടപെടലിലൂടെ മുടങ്ങിക്കിടന്ന കാര്യം സാധിക്കും. കായിക വിനോദങ്ങളിൽ താൽപര്യം വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കൃഷിയിലോ ഭൂമിയിടപാടിലോ പ്രതീക്ഷിച്ച നേട്ടം ലഭിക്കാം. മകളുടെ വിവാഹകാര്യത്തിൽ പുരോഗതി യുണ്ടാകും. ആത്മീയപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് മനസ്സിന് ശാന്തി നൽകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിവരം പ്രതീക്ഷിക്കാം. വിൽപ്പനയ്ക്കുവച്ച വസ്തുവിന് അനുയോജ്യമായ വില ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തിന്റെ ഉപദേശം പ്രയോജനപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിവാഹാലോചനയിൽ നിർണായകമായ തീരുമാനമുണ്ടാകും. എഴുത്തിലും പ്രസംഗത്തിലും കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ഉറക്കത്തിന് മതിയായ സമയം നൽകണം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ബന്ധുക്കൾക്കിടയിലെ പഴയ തർക്കം ഒത്തു തീർപ്പിലെത്തും. കലാപരിപാടികൾ ആസ്വദിക്കാൻ അവസരം ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങ ൾക്ക് സഹായം നൽകുന്നത് സംതൃപ്തി പകരും.

Daily Horoscope
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ
Summary

Daily Horoscope Today's Rashi Phalam October 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com