Entertainment

ആംബുലന്‍സ് കിട്ടിയില്ല ; സിനിമാ നടിയും കുഞ്ഞും മരിച്ചു

നടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ, ഉടന്‍ തന്നെ ഹിംഗോളി സിവില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : സമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കൃത്യമായ പരിചരണം ലഭിക്കാതെ സിനിമാനടിയും കുഞ്ഞും മരിച്ചു. മറാത്തി നടി പൂജ സഞ്ജര്‍(25) നാണ് ദുരുണാന്ത്യം സംഭവിച്ചത്. പ്രസവവേദന കൊണ്ട് പുളഞ്ഞ നടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അംബുലന്‍സ് കിട്ടാന്‍ ബന്ധുക്കള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നടിയെ ബന്ധുക്കള്‍ തുടര്‍ന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ എത്തിയതും പൂജ പ്രസവിച്ചു. എന്നാല്‍ കുട്ടി ഏതാനും മിനുട്ടുകള്‍ക്കകം മരിച്ചു.

ഇതിനിടെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ, ഉടന്‍ തന്നെ ഹിംഗോളി സിവില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. 40 കിലോമീറ്റര്‍ അകലെയുള്ള ഈ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അംബുലന്‍സ് അന്വേഷിച്ച് ബന്ധുക്കള്‍ നടന്നെങ്കിലും ലഭിച്ചില്ല.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിച്ചാണ് ബന്ധുക്കള്‍ നടിയെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിമധ്യേ യുവതി മരിച്ചു. മറാത്തി സിനിമയില്‍ ശ്രദ്ധേയ താരമായിരുന്ന നടി, പ്രസവവുമായി ബന്ധപ്പെട്ട് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ