Entertainment

എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മ ഉണ്ടാകണം: സായ് പല്ലവി

നല്ല ക്ഷമയുള്ള ഒരാള്‍ക്കു മാത്രമേ താനുമായി പൊരുത്തപ്പെടാന്‍ സാധിക്കൂ അത്തരമൊരാളെ മാത്രമേ പ്രണയിക്കൂ

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ സങ്കല്‍പ്പത്തിലുള്ള പുരുഷന്‍ എങ്ങനെയിരിക്കണമെന്ന് വ്യക്തമാക്കി നടി സായ് പല്ലവി. നല്ല ക്ഷമയുള്ള ഒരാള്‍ക്ക് മാത്രമേ താനുമായി പൊരുത്തപ്പെടാന്‍ സാധിക്കൂ, അത്തരമൊരാളെ മാത്രമേ പ്രണയിക്കൂ എന്നാണ് സായ് പല്ലവി പറയുന്നത്. മാത്രമല്ല, താന്‍ പ്രണയിക്കുന്ന ആളില്‍ തന്റെ അമ്മ ഉണ്ടാകണമെന്നും താരം വ്യക്തമാക്കി. ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

'എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മ ഉണ്ടാകണം'. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെയിരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ അമ്മ എന്നോടൊപ്പം വന്ന് രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കും. ഡബിങ്ങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബിങ്ങ് നീളുന്നത്. വട്ടായിപ്പോകുന്ന അവസ്ഥയില്‍ ഞാന്‍ ജനലിലൂടെ അമ്മയെ നോക്കും. അപ്പോള്‍ അമ്മയുടെ ഒരു ചിരിയുണ്ട്. അത് കാണുമ്പോള്‍ എല്ലാ പ്രയാസവും മാറും'- സായ് പല്ലവി പറഞ്ഞു.

'അതുപോലെ എനിക്ക് ദാഹിക്കുമ്പോള്‍ അമ്മ ആരുടെയെങ്കിലും കയ്യില്‍ വെള്ളം കൊടുത്തയച്ചിട്ടുണ്ടാവും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും എനിക്ക് ഈ കെയര്‍ വേണം'- സായ് പല്ലവി പറയുന്നു. ഇതുവരെ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നും തിരക്കുള്ള ജീവിതത്തിനിടയില്‍ ആരോടും ഇതുവരെ പ്രണയം തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയ താരമാണ് സായ് പല്ലവി. മലയാളിയല്ലെങ്കിലും തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സായ് മലയാളി പ്രേഷകരുടെ മനസ് കീഴടക്കി. മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സായ് പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്