Entertainment

എമി ജാക്‌സണ്‍ വിവാഹിതയാകുന്നു

പുതുവര്‍ഷത്തോടെ ഒരു പുതിയ യാത്ര തുടങ്ങിയെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാണെന്നും എമി കുറിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ പ്രേഷകര്‍ക്ക് ഏറെ സുപരിചിതയായ ബ്രിട്ടീഷ് നടിയാണ് എമി ജാക്‌സണ്‍. മദ്രാസ്പട്ടണം എന്ന എഎല്‍ വിജയ് ചിത്രത്തിലൂടെ എമി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. എമി വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ബ്രിട്ടീഷ് സ്വദേശിയായ ജോര്‍ജ് ആണ് എമിയുടെ വരന്‍. പുതുവര്‍ഷത്തോടെ ഒരു പുതിയ യാത്ര തുടങ്ങിയെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാണെന്നും എമി കുറിച്ചു. ജനുവരി ഒന്നിനാണ് ജോര്‍ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം എമി തന്റെ കല്ല്യാണക്കാര്യവും പങ്കുവെച്ചത്. 

ഈ വര്‍ഷം പകുതിയോടെയോ അവസാനത്തോടെയോ വിവാഹിതയാകാനാണ് എമി തീരുമാനിച്ചിരിക്കുന്നത്. ഐ, തങ്കമകന്‍, തെരി. 2.0 തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ എമി ജാക്‌സണ്‍ അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം