Entertainment

ഏഴുവട്ടം ജയിംസ് ബോണ്ടായ റോജര്‍ മൂര്‍ അന്തരിച്ചു

ബോണ്ട് ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്ണില്‍ നായകനായതും മൂര്‍ തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ജയിംസ് ബോണ്ടായി ഏഴ് തവണ എത്തി പ്രേക്ഷകരെ ഇളക്കിമറിച്ച സര്‍ റോജര്‍ മൂര്‍ (89) അന്തരിച്ചു. കാന്‍സറിനു ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. മൊണോക്കയിലാകും സംസ്‌കാരചടങ്ങുകള്‍ എന്നാണു വിവരം.

ലിവ് ആന്‍ഡ് ലെറ്റ് ഡൈ (1973) ആണ് മൂറിന്റെ ആദ്യ ബോണ്ട് ചിത്രം.നാല്‍പ്പത്തിയാറാം വയസിലാണ് മൂര്‍ ബോണ്ട് ചിത്രങ്ങളില്‍ അരങ്ങേറ്റം നടത്തുന്നത്. ഇന്ത്യയില്‍ ആദ്യമായി ചിത്രീകരിച്ച ബോണ്ട് ചിത്രമായ ഒക്ടോപസിലും നായകനായത് റോജര്‍ മൂര്‍ തന്നെ. 1983ലാണ് ചിത്രം റിലീസ് ചെയ്തത്. ഒക്ടോപസിയുടെ നിര്‍മാണസംഘത്തെ പിന്തുടര്‍ന്ന് തയാറാക്കിയ ഡോക്യുമെന്ററിയില്‍ തന്റെ ആദ്യ ഇന്ത്യന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് റോജര്‍ മൂര്‍.

ബോണ്ട് ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്ണില്‍ നായകനായതും മൂര്‍ തന്നെ. യുകെയിലെ സ്‌റ്റോക്വെല്ലിലാണു ജനനം.ബ്രിട്ടിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍ പദവി നല്‍കി ആദരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്