Entertainment

ഓണം ആഘോഷമാക്കാൻ ഫഹദ് ഫാസിൽ ചിത്രവും; സീയു സൂൺ ഓൺലൈൻ റിലീസിന്

​ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന സി യൂ സൂൺ ഓൺ ലൈൻ റിലീസിന്. ഓണത്തിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ഷൂട്ട് ചെയ്ത പരീക്ഷണ ചിത്രത്തിൽ ​ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 

ഐ ഫോണില്‍ ചിത്രീകരിച്ച, ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യമില്ലാത്ത ചിത്രമായിരിക്കും സീ യു സൂണ്‍. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഉടന്‍ പുറത്തെത്തും.

ഓണം റിലീസായി ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകന് റിലീസിന് എത്തുന്നുണ്ട്. ഓ​ഗസ്റ്റ് 31 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം ഡയറക്ട് ഒടിടി റിലീസ് ആകുമെന്ന് കരുതപ്പെട്ടിരുന്ന ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റിലൂടെയാണ് പുറത്തെത്തുന്നത്. 

ഫഹദ് ഫാസില്‍ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തുവരാനുണ്ട്. മാലിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മുതല്‍മുടക്ക് 27 കോടിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും