പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

നിർമ്മാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവിൽ വൻ പ്രതിഷേധം
NH 66 Nattika Toll Plaza UDF Protest
NH 66 Nattika Toll Plaza UDF Protest
Edited By:
Updated on: 
1 min read

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു. ടോൾ ബൂത്തുകൾ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്.

NH 66 Nattika Toll Plaza UDF Protest
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...

തീരദേശ ദേശീയപാതയുടെ ഭാഗമായ നാട്ടികയിൽ റോഡ് നിർമ്മാണം പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. വ്യാഴാഴ്ച മുതൽ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചതോടെയാണ് രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി ഉപരോധം തീർത്തത്. ഉപരോധം നീക്കാൻ പൊലീസ് നടത്തിയ നീക്കങ്ങൾക്കിടെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്.

NH 66 Nattika Toll Plaza UDF Protest
കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO

ദേശീയപാത നിർമ്മാണം പാതിവഴിയിൽ നിൽക്കെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധത്തിലാണ്. സിപിഎമ്മിൻറെയും സിപിഐയുടെയും നേതൃത്വത്തിൽ നേരത്തെ തന്നെ പ്രതിഷേധ മാർച്ചും മറ്റും നടന്നിരുന്നു. സമരം മുന്നിൽക്കണ്ട് അതിരാവിലെ മുതൽ തന്നെ നാട്ടിക ടോൾ പ്ലാസ പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. അറസ്റ്റുകൾക്ക് ശേഷവും പ്രദേശത്ത് സംഘർഷാവസ്ഥ അയഞ്ഞിട്ടില്ലാത്തതിനാൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

NH 66 Nattika Toll Plaza UDF Protest
'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Summary

High drama unfolded at the Nattika toll plaza on National Highway 66 in Thrissur on Thursday as UDF activists staged a massive blockade against toll collection, resulting in a scuffle with the police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com