കാത്തിരിപ്പിനൊടുവില് ആഘോഷമായിത്തന്നെ 'മോഹന്ലാല്' എന്ന് മഞ്ജുവാര്യര് ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്ലാല് ആരാധികയായി മഞ്ജു വാര്യര് വേഷമിടുന്ന ചിത്രത്തില് മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില് ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്ലാല് എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.
മഞ്ഞില് വിരിഞ്ഞ പൂക്കള് മുതല് ദൃശ്യം വരെ മോഹന്ലാല് സിനിമകളിലൂടെയുള്ള സഞ്ചാരമാണ് 'മോഹന്ലാല്'. മഞ്ജുവാര്യര് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിലൂടെ ചിത്രത്തിന്റെ ടീസര് പങ്കുവെച്ചിട്ടുണ്ട്. സൗബിന് ഷാഹിര്, സലിംകുമാര്,അജു വര്ഗീസ്,ഹരീഷ് കണാരന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്.
ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള് ഒരുക്കിയിരിക്കുന്നത്. മൈന്ഡ് സെറ്റ് മൂവീസിന്റെ ബാനറില് അനില് കുമാര് നിര്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.
മഞ്ജുവാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം
താര ഇതിഹാസം മോഹൻലാൽ ഒരു 'ഗുഡ് ഈവെനിംഗ് മിസിസ്സ് പ്രഭാ നരേന്ദ്രൻ 'വിളിയോടെ ലോകസിനിമയിലേക്ക് ചുവട് വെച്ച അതേ സമയം ജനിച്ച മീനുക്കുട്ടിയുടെ താരാരാധനയുടെയും,മീനുക്കുട്ടിയെ ജീവനു തുല്യം സ്നേഹിച്ച സേതുമാധവന്റെയും സംഭവബഹുലമായ ജീവിത കഥ പറയുന്ന 'മോഹൻലാലി'ന്റെ ടീസർ....
തിരശീലയിൽ സൗബിൻ ഷാഹിർ, സലിംകുമാർ,അജു വർഗീസ്,ഹരീഷ് കണാരൻ തുടങ്ങി നിങ്ങളുടെ ഇഷ്ട താരങ്ങൾ....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates