ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

അപകടസമയത്ത് കാർ ഇമ്രാൻ ഹാഷ്മിയുടെ ശരീരത്തിന്‌ തൊട്ടടുത്തായാണ് വന്ന് പതിച്ചത്.
Emraan Hashmi
Emraan Hashmiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി. 'ഗൺമാസ്റ്റർ ജി9' എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ക്രെയ്‌നിൽ തൂക്കിയിട്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് താഴെ നിർത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു.

അപകടസമയത്ത് കാർ ഇമ്രാൻ ഹാഷ്മിയുടെ ശരീരത്തിന്‌ തൊട്ടടുത്തായാണ് വന്ന് പതിച്ചത്. സംഭവത്തിന്റെ ബിടിഎസ് (ബിഹൈൻഡ് ദ സീൻസ്) വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. 'ഗൺമാസ്റ്റർ ജി9' ഷൂട്ടിങ് ഇതാദ്യമായല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്.

മുൻപ് ജൂണിൽ ഹരിദ്വാറിൽ ചിത്രീകരണം നടക്കുമ്പോൾ സിനിമാ സെറ്റിൽ സ്ഥാപിച്ച ബോർഡ് കണ്ട് യഥാർഥ ബാറാണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രാദേശിക ഭരണകൂടവുമായും ജനങ്ങളുമായും സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചതെന്ന് നിർമാതാവ് ദീപക് മുകുത് വ്യക്തമാക്കിയിരുന്നു.

ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ- റൊമാന്റിക് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപർശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപക് മുകുത്, ഹുനാർ മുകുത്, സംഗീത ആഹിർ എന്നിവർ ചേർന്ന് നിർമിച്ച് സോഹം റോക്ക്സ്റ്റാർ എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ചിത്രം നവംബർ 27-ന് റിലീസിനെത്തും.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Emraan Hashmi
'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി
Emraan Hashmi
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ
Emraan Hashmi
"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി
Summary

Emraan Hashmi narrowly escapes accident on shooting set.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com