'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി

ചിത്രത്തിന്റെ അനൗൺസ്മെന്റും മോഷൻ ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ വച്ച് നടന്നു.
Nandagopan, Savin Sa
Nandagopan, Savin Saഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

സൂപ്പർ ഹിറ്റ് ചിത്രം 'വാഴ -2' വിന്റെ സംവിധായകൻ സവിൻ സാ നായകനാകുന്നു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന മൂന്നാമത്തെ ചിത്രമായ 'ഗുലാബി'ൽ ആണ് സവിൻ സാ നായകനായെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റും മോഷൻ ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ വച്ച് നടന്നു.

സവിൻ സാ ആദ്യമായാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. നവാഗതനായ ലിബീഷ് പെരിക്കാട് ചിത്രം സംവിധാനം ചെയ്യുന്നു. കൊച്ചിയിലെ ഒരു പ്രദേശത്ത് നടക്കുന്ന യാഥാർത്ഥ്യത്തോട് ചേർന്ന തീവ്രമായ ഒരു പ്രണയ ചിത്രമായിരിക്കും 'ഗുലാബ്.'

സംവിധായകൻ നിതിൻ രൺജി പണിക്കരും, യുറേക്ക സ്റ്റോറീസിലൂടെ അറിയപ്പെടുന്ന നന്ദഗോപനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിൽ നിന്നുള്ള താരമായിരിക്കും നായിക എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഇൻഫ്ലുവൻസർമാരായ പൊളി ശരത്, സാമ്പാർ ടീം, ആൻസി ചാൾസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം ഒരുക്കുന്നത് സാം സി എസ്. കാമറ: നിഖിൽ എസ് പ്രവീൺ. എഡിറ്റർ: മൻസൂർമുത്തുട്ടി. സൗണ്ട് ഡിസൈൻ രംഗനാഥ് രവി.

കോ- ഡയറക്ടർ സനൽ വി ദേവൻ. അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്ത് നന്ദൻ. ആക്ഷൻ ഡയറക്ടർ- തവസി രാജ്. ആർട്ട്‌ : കൊല്ലം സുരേഷ്. പ്രൊഡക്ഷൻ കൺട്രോളർ: നെജീർ നെസീം. കോസ്റ്റ്യൂം: നിസാർ റഹ്മത്ത്. മേക്കപ്പ്: റഷീദ് അഹമ്മദ്‌. പിആർഒ- മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോടൂത്ത്സ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Nandagopan, Savin Sa
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ
Nandagopan, Savin Sa
"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി
Nandagopan, Savin Sa
'എന്നെ 'അണ്ണാ' എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷം, അത് മാറ്റി സാര്‍ എന്ന് ആക്കരുത്'; ഫഹദിനോട് സൂര്യ
Summary

Savin Sa debut movie Gulab updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com