"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി

ആകെ സ്തംഭിച്ചു പോയതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല
Niti Taylor
Niti Taylorഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി നീതി ടെയ്‌ലർ. ആ കാരണം കൊണ്ടാണ് താൻ സിനിമാ രം​ഗം തന്നെ ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. തെലുങ്ക് സിനിമാ മേഖലയിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തി. സംവിധായകന്റെ മോശം സമീപനം തന്നെ വല്ലാതെ മാനസികമായി തളർത്തിയെന്നും അവർ വെളിപ്പെടുത്തി.

താൻ അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മറ്റൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഫോൺ വിളിക്കുകയായിരുന്നുവെന്ന് നീതി ഹോട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രൊഫഷണലായി തുടങ്ങിയ സംഭാഷണത്തിനിടെ, ഈ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടേണ്ടി വരുമെന്ന് അയാൾ തുറന്നുപറഞ്ഞു.

ഇത് കേട്ട് ഞെട്ടിപ്പോയ താൻ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യുകയും അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് ഈ സംഭവം താൻ അമ്മയെ വിളിച്ച് പറയുകയായിരുന്നുവെന്നും നീതി പറഞ്ഞു. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

"എന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ആൾ, ആ ചിത്രം പൂർത്തിയായതിന് ശേഷം മറ്റൊരു സിനിമയ്ക്കായി എന്നെ വിളിച്ചു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, "പക്ഷേ, അതിനായി നീ എന്നോടൊപ്പം കിടക്കേണ്ടി വരും" എന്ന്. അപ്പോൾ എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ എനിക്ക് മനസിലായില്ല.

ഞാൻ ഉടൻ തന്നെ കോൾ കട്ട് ചെയ്ത് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നിട്ട് അമ്മയെ വിളിച്ച് ആ വൃദ്ധൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. മറ്റ് പെൺകുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നോട് എപ്പോഴാണ് അദ്ദേഹം അത്തരമൊരു നീക്കം നടത്തുകയെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ചെയ്തത്. ആകെ സ്തംഭിച്ചു പോയതുകൊണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല".- നീതി പറഞ്ഞു. 2012 ൽ പുറത്തിറങ്ങിയ 'മെം വയസുക്കു വച്ചാം' എന്ന തെലുങ്ക് സിനിമയിലൂടെയാണ് നീതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ത്രിനാഥ റാവു നക്കിന ആണ് ചിത്രം സംവിധാനം ചെയ്തത്. 2013 ൽ രാഹുൽ രവീന്ദ്രൻ നായകനായ പെല്ലി പുസ്തകം, 2014 ൽ 'ലവ് ഡോട്ട് കോം' എന്നീ ചിത്രങ്ങളിലാണ് നീതി നായികയായത്. ടെലിവിഷനിൽ തന്റെ കരിയർ തുടർന്നെങ്കിലും, ഈ മൂന്ന് തെലുങ്ക് പ്രൊജക്ടുകൾക്ക് ശേഷം നീതി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവന്നില്ല. നിലവിൽ ടെലിവിഷൻ രം​ഗത്ത് തിളങ്ങി നിൽക്കുകയാണ് നീതി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Niti Taylor
'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്
Niti Taylor
'നീ എന്നെ തല്ലാനോ വെടി വയ്ക്കാനോ പാടില്ല! അത് ഓക്കെയാണെങ്കിൽ ഞാൻ 'ജയിലർ 2' വിൽ അഭിനയിക്കാം'; മിഥുൻ പറഞ്ഞതിനെക്കുറിച്ച് രജനി
Niti Taylor
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ
Summary

Niti Taylor on her casting couch experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mirnaa
Sanjay Dutt
Tamannaah Bhatia
Pratibha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com