ഹൈദരബാദ്: അമേരിക്കന്‍ പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത് എന്ന സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ഷക്കീല. ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ശീലാവതി എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ഷക്കീല തന്റെ ഈ ആഗ്രഹം തുറന്നു പറഞ്ഞത്.
ഏതു വിഷയത്തിലും അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ആര്.ജി.വി, എന്നാല്‍, ഇതുവരെ ഷക്കീലയുടെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. സംവിധായകന്റെ മൗനത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്നത്. ഷക്കീലയുടെ ചോദ്യത്തിന് മുന്പില് സംവിധായകന് ഉത്തരം മുട്ടിയെന്ന് ചിലര്‍ പരിഹസിക്കുന്നു.
സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോണ് നടിയുടെ കാഴ്ചപ്പാട് എങ്ങനെയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ജി.എസ്.ടിയിലൂടെ തന്റെ ലക്ഷ്യമെന്ന് ആര്.ജി.വി പ്രഖ്യാപിച്ചിരുന്നു. വീഡിയോ പ്ലാറ്റ്ഫോമായ വിമിയോയില്‍ റിലീസ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാത്രമല്ല ഹൈദരാബാദ് പോലീസിന് ഒരാള്‍ നല്കിയ പരാതിയില്‍ സംവിധായകനെ കഴിഞ്ഞ ദിവസം മൂന്നര മണിക്കൂര്‍ നേരം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആ ചിത്രം സംവിധാനം ചെയ്തത് താനല്ലെന്നും അതിന്റെ ആശയം മാത്രമാണ് തന്റേതെന്നുമാണ് ആര്.ജി.വി പോലീസിനോട് പറഞ്ഞത്. ഇതിനിടയ്ക്കാണ് ആര്.ജി.വിക്കെതിരെ ഒളിയമ്പെയ്ത് ഷക്കീലയും രംഗത്തുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates