തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?

വൃത്തിയാക്കുന്നതിന് മുമ്പ് ഫോൺ ഓഫ് ചെയ്യുകയും ചാർജറിൽ നിന്ന് മാറ്റുകയും ചെയ്യുക.
Things you forget to clean
Things you forget to cleanPinterest
Updated on: 
2 min read

വീട് വൃത്തിയാക്കുമ്പോൾ തറയും അടുക്കളയും ബാത്ത്റൂമും വൃത്തിയാക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ദിവസവും കൈകൊണ്ടോ സ്പർശിക്കുകയും ഉപയോ​ഗിക്കുകയും ചെയ്യുന്ന ചില സാധനങ്ങൾ വൃത്തിയാക്കാൻ പലപ്പോഴും മറന്നുപോകാറുണ്ട്. പുറമേ വൃത്തിയുള്ളതായി തോന്നുമെങ്കിലും ഇവയിൽ പൊടിയും അഴുക്കും എണ്ണമയവും രോ​ഗാണുക്കളും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

Things you forget to clean
മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

അങ്ങനെ പതിവായി ഉപയോ​ഗിക്കുന്ന 5 സാധനങ്ങൾ

മൊബൈൽ ഫോൺ

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കൈകളിലെ അഴുക്കും എണ്ണമയവും ഫോണിൻ്റെ സ്ക്രീനിലും പുറംഭാഗത്തും അടിഞ്ഞു കൂടാം.

എങ്ങനെ വൃത്തിയാക്കാം?

  • മൃദുവായ മൈക്രോഫൈബർ തുണി ഉപയോഗിച്ച് ഫോൺ തുടയ്ക്കുക.

  • വൃത്തിയാക്കുന്നതിന് മുമ്പ് ഫോൺ ഓഫ് ചെയ്യുകയും ചാർജറിൽ നിന്ന് മാറ്റുകയും ചെയ്യുക.

  • ഫോണിൽ നേരിട്ട് വെള്ളമോ ക്ലീനിങ് ലിക്വിഡോ സ്പ്രേ ചെയ്യരുത്.

  • പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ പോയിവന്നശേഷവും ഫോൺ മറ്റുള്ളവർക്ക് കൈമാറിയ ശേഷവും വൃത്തിയാക്കുന്നത് നല്ലതാണ്.

Cleaning Mobile Phone
Cleaning Mobile PhoneAI Image
Things you forget to clean
കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

തലയിണയും തലയിണ കവറും

കിടക്കുമ്പോൾ മുഖവും മുടിയും സ്പർശിക്കുന്ന വസ്തുവാണ് തലയിണ. വിയർപ്പ്, ചർമത്തിലെ എണ്ണമയം, മുടിയിലെ ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ, പൊടി എന്നിവ തലയിണയിലും കവറിലും അടിഞ്ഞുകൂടാം. ഇത് ചിലരിൽ മുഖക്കുരു, ചർമത്തിലെ അസ്വസ്ഥതകൾ, അലർജി എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്.

എങ്ങനെ വൃത്തിയാക്കാം?

  • തലയിണ ഉറ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകുക.

  • വിയർക്കുന്നവരാണെങ്കിൽ അല്ലെങ്കിൽ ഉറ പെട്ടെന്ന് അഴുക്കാകുന്നുണ്ടെങ്കിൽ കൂടുതൽ ഇടവേളകളില്ലാതെ കഴുകാം.

  • കഴുകിയവ പൂർണമായും ഉണങ്ങിയശേഷം മാത്രം ഉപയോഗിക്കുക.

Clean water bottle
Clean water bottlePinterest

വെള്ളക്കുപ്പി

ജോലിസ്ഥലത്തും യാത്രയിലും ജിമ്മിലുമെല്ലാം വെള്ളക്കുപ്പി കൂടെക്കൊണ്ടു പോകുന്നവരുണ്ട്. എന്നാൽ കുപ്പിയിൽ വെള്ളം നിറയ്ക്കുന്നുണ്ടെങ്കിലും അത് ദിവസവും വൃത്തിയാക്കാൻ പലരും ശ്രദ്ധിക്കാറില്ല.

കുപ്പിയുടെ അകത്തും മൂടിയുടെ ഭാഗത്തും സിലിക്കൺ സീലിലും ഈർപ്പം നിലനിൽക്കാം. കൃത്യമായി കഴുകാതിരുന്നാൽ അഴുക്കും ബാക്ടീരിയയും അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്.

എങ്ങനെ വൃത്തിയാക്കാം?

  • ഓരോ ദിവസവും കുപ്പി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

  • കുപ്പിയുടെ അടിഭാഗം വൃത്തിയാക്കാൻ ബോട്ടിൽ ബ്രഷ് ഉപയോഗിക്കാം.

  • കഴുകിയ ശേഷം കുപ്പി തുറന്നുവെച്ച് പൂർണമായി ഉണക്കുക.

  • വെള്ളം മാത്രമാണ് കുപ്പിയിൽ നിറയ്ക്കുന്നതെങ്കിലും വൃത്തിയാക്കുന്നത് ഒഴിവാക്കരുത്.

താക്കോലും പേഴ്സും

വീടിൻ്റെയും വാഹനത്തിൻ്റെയും താക്കോലുകൾ, പേഴ്സ് എന്നിവ ദിവസവും പലതവണ കൈകാര്യം ചെയ്യുന്ന സാധനങ്ങളാണ്. ഇവ പലയിടങ്ങളിൽ വയ്ക്കുന്നതായതിൽ തന്നെ പലതരം അഴുക്കും രോഗാണുക്കളും അടങ്ങിയിരിക്കാം. എങ്കിലും ഇവ വൃത്തിയാക്കാൻ നമ്മൾ വിട്ടുപോകാറുണ്ട്.

എങ്ങനെ വൃത്തിയാക്കാം?

  • താക്കോലുകൾ അനുയോജ്യമായ അണുനാശിനി ഉപയോഗിച്ച് തുടയ്ക്കാം. ഇലക്ട്രോണിക് ഘടകങ്ങളുള്ള താക്കോലുകൾ നനയ്ക്കരുത്.

  • പേഴ്സിന്റെ പുറംഭാഗം അതിൻ്റെ മെറ്റീരിയലിന് അനുയോജ്യമായ രീതിയിൽ വൃത്തിയാക്കുക.

  • പേഴ്സിനുള്ളിലെ പഴയ രസീതുകളും അനാവശ്യ പേപ്പറുകളും നീക്കം ചെയ്യുക.

How to clean switch board
How to clean switch boardPinterest

സ്വിച്ച് ബോർഡുകളും ഡോർ ഹാൻഡിലുകളും

വീട് വൃത്തിയാക്കുമ്പോൾ തറയും മേശകളും തുടയ്ക്കുമെങ്കിലും സ്വിച്ച് ബോർഡുകളും വാതിലുകളുടെ ഹാൻഡിലുകളും പലപ്പോഴും ശ്രദ്ധിക്കാറില്ല. കൈകളിലെ അഴുക്കും എണ്ണമയവും ഇവിടങ്ങളിൽ അടിഞ്ഞുകൂടാം. വീട്ടിൽ കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ ഇത്തരം ഇടങ്ങൾ വൃത്തിയാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകാം.

എങ്ങനെ വൃത്തിയാക്കാം?

  • വാതിലുകളുടെ ഹാൻഡിലുകൾ അനുയോജ്യമായ ക്ലീനിങ് ഉൽപ്പന്നം ഉപയോഗിച്ച് തുടയ്ക്കുക.

  • സ്വിച്ച് ബോർഡുകൾ വൃത്തിയാക്കുന്നതിന് മുമ്പ് വൈദ്യുതി സുരക്ഷ ഉറപ്പാക്കുക.

  • സ്വിച്ചുകളിലേക്ക് നേരിട്ട് വെള്ളമോ ക്ലീനിങ് ലിക്വിഡോ സ്പ്രേ ചെയ്യരുത്.

  • വൈദ്യുതിഘടകങ്ങളിലേക്ക് ഈർപ്പം കടക്കാതെ ഉണങ്ങിയതോ ചെറുതായി നനച്ചതോ ആയ തുണി ഉപയോഗിക്കുക.

ഈ സാധനങ്ങൾ വൃത്തിയാക്കാൻ ഒരു ചെറിയ ദിനചര്യ മതി

ദിവസവും ഉപയോഗിക്കുന്ന സാധനങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ വൃത്തിയാക്കൽ രീതി പിന്തുടരുകയാണ് പ്രധാനം. ഫോൺ, വെള്ളക്കുപ്പി തുടങ്ങിയവ പതിവായി വൃത്തിയാക്കുകയും തലയിണ ഉറകൾ കൃത്യമായ ഇടവേളകളിൽ കഴുകുകയും ചെയ്യാം.

Things you forget to clean
ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി
Things you forget to clean
മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോ​ഗ്യ ​ഗുണങ്ങളോ?
Things you forget to clean
കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം
Summary

Five Everyday Items You Often Forget to Clean

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com