കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്താകെ 5 മുതൽ 19 വയസ്സുവരെയുള്ള 17 കോടി കുട്ടികളാണ് അമിതവണ്ണം മൂലമുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നത്.
obesity in children
obesity in childrenPinterest
Updated on: 
2 min read

കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന അമിതവണ്ണം നിയന്ത്രിക്കാൻ പുതിയ ആഗോള മാർഗനിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, പെരുമാറ്റപരമായ പിന്തുണ എന്നിവയ്ക്കാണ് മാർഗനിർദേശങ്ങളിൽ പ്രധാന്യം നൽകുന്നത്.

obesity in children
മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

കുട്ടികളുടെ അമിതവണ്ണം കുറയ്ക്കാൻ മരുന്നുകളെയോ ശസ്ത്രക്രിയയെയോ മാത്രം ആശ്രയിക്കുന്നതിന് പകരം, കുടുംബത്തിന്റെ പിന്തുണയോടെ ദീർഘകാലം ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിർദേശം. 2026 ഒക്ടോബർ 7-നാണ് സംഘടന കുട്ടികളുടെയും കൗമാരക്കാരുടെയും അമിതവണ്ണം നിയന്ത്രിക്കുന്നതിനുള്ള ആദ്യ ആഗോള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

obesity in children
ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്താകെ 5 മുതൽ 19 വയസ്സുവരെയുള്ള 17 കോടി കുട്ടികളാണ് അമിതവണ്ണം മൂലമുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നത്. ഇതിൽ അഞ്ചിനും ഒൻപതിനും ഇടയിൽ പ്രായമുള്ള ഏഴ് കോടി കുട്ടികളും, പത്തിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള പത്ത് കോടി കൗമാരക്കാരും ഉൾപ്പെടുന്നു.

1990-ൽ ഈ പ്രായവിഭാഗത്തിലെ അമിതവണ്ണത്തിന്റെ വ്യാപനം രണ്ട് ശതമാനമായിരുന്നെങ്കിൽ 2024-ൽ അത് എട്ട് ശതമാനമായി ഉയർന്നു. കുട്ടിക്കാലത്തെ അമിതവണ്ണം ഭാവിയിൽ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാമെന്നും ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഒൻപത് വയസ്സുവരെയുള്ള കുട്ടികളിലെ അമിതവണ്ണത്തിന് മരുന്നുകൾ നൽകിയുള്ള ചികിത്സയോ ശരീരഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയകളോ പാടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പത്തിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഫലം ലഭിക്കാതെ വരുമ്പോൾ മാത്രമേ അംഗീകൃത മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ പരിഗണിക്കാൻ പാടുള്ളൂ.

കുട്ടികളുടെ അമിതവണ്ണം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന എന്താണ് നിർദേശിക്കുന്നത്

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തണം

കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന തരത്തിലുള്ള സമീകൃത ഭക്ഷണമാണ് പ്രധാനമെന്ന് WHO വ്യക്തമാക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും പഞ്ചസാരയും ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും വേണം.

പഞ്ചസാര ചേർത്ത പാനീയങ്ങൾ, അമിതമായി സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, പോഷകമൂല്യം കുറവുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുന്നതും പ്രധാനമാണ്. കുട്ടിയുടെ പ്രായത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ഭക്ഷണക്രമം ക്രമീകരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

ദിവസവും ശാരീരികമായി സജീവമായിരിക്കാം

വ്യായാമം കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയുടെ ഭാഗമാണ്. കളികൾ, ഓട്ടം, സൈക്കിൾ ചവിട്ടൽ, നീന്തൽ, നൃത്തം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ കൂടുതൽ സജീവമാക്കാം. 5–17 വയസ്സുള്ള കുട്ടികളും കൗമാരക്കാരും ആഴ്ചയിലെ ദിവസങ്ങളിൽ ശരാശരി ദിവസവും കുറഞ്ഞത് 60 മിനിറ്റ് മിതമായതോ ശക്തമായതോ ആയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് WHOയുടെ പൊതുവായ ശുപാർശ.

obesity in children
മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

മൊബൈൽ ഉപയോഗം

മണിക്കൂറുകളോളം മൊബൈൽ ഫോണും ടിവിയും കംപ്യൂട്ടറും ഉപയോഗിച്ച് ഇരിക്കുന്നത് കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കാൻ ഇടയാക്കാം. പഠനത്തിനും വിനോദത്തിനും സ്ക്രീൻ ഉപയോഗിക്കുന്ന സമയത്തിനൊപ്പം കളിക്കാനും നടക്കാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾക്ക് അവസരം നൽകണം. മതിയായ ഉറക്കവും ക്രമമായ ദിനചര്യയും ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രധാനമാണ്. ഉറക്കക്കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവ ഒരുമിച്ച് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാം.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ ശുപാർശ ചെയ്യുന്നില്ല

പുതിയ WHO മാർഗനിർദേശങ്ങളിലെ പ്രധാന നിർദേശങ്ങളിലൊന്നാണ് ചികിത്സയിൽ മരുന്നുകളെ ആശ്രയിക്കുന്നതിലുള്ള നിയന്ത്രണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതവണ്ണം ചികിത്സിക്കാൻ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ, ബാരിയാട്രിക് ശസ്ത്രക്രിയ, വണ്ണം കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ WHO ശുപാർശ ചെയ്യുന്നില്ല.

10–19 വയസ്സുള്ള കൗമാരക്കാരിൽ, അംഗീകൃത മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ പരിഗണിക്കാമെങ്കിലും അതിന് കർശനമായ നിബന്ധനകളുണ്ട്. ആരോഗ്യവിദഗ്ധരുടെ മേൽനോട്ടത്തിൽ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനം, പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ചികിത്സ നൽകിയിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് മരുന്നുകൾ പരിഗണിക്കേണ്ടത്.

ഗുരുതരമായ അമിതവണ്ണമുള്ള കൗമാരക്കാരിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശസ്ത്രക്രിയയും പരിഗണിക്കാം. അതിനാൽ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശമില്ലാതെ വണ്ണം കുറയ്ക്കാനുള്ള മരുന്നുകളോ സപ്ലിമെന്റുകളോ നൽകുന്നത് ഒഴിവാക്കണം.

obesity in children
ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ
obesity in children
പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?
obesity in children
വിളർച്ചയെ തടയാൻ പേരയ്ക്ക എങ്ങനെ സഹായിക്കും? അറിയാതെ പോകരുത് ഈ ​ഗുണങ്ങൾ
Summary

WHO Issues New Guidelines on Obesity in Children and Adolescents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com