വിളർച്ചയെ തടയാൻ പേരയ്ക്ക എങ്ങനെ സഹായിക്കും? അറിയാതെ പോകരുത് ഈ ​ഗുണങ്ങൾ

100 ഗ്രാം പേരയ്ക്കയില്‍ ഏകദേശം 228 ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
guava health benefits
guava health benefitsPinterest
Updated on
2 min read

രോ​ഗ്യത്തിന് മികച്ചതാണെന്ന് കരുതി വിലകൂടിയ ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ വാങ്ങുന്നവരാണ് പലരും. എന്നാൽ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന നാടൻ പേരയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ അതിനെക്കാൾ ഒരുപടി മുകളിലാണ്. വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് പേരയ്ക്ക.

guava health benefits
ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ

പേരയ്ക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുമെന്ന് ലൈഫ്കോച്ചും ന്യൂട്രീഷനിസ്റ്റുമായ ലൂക്ക് കുട്ടീഞ്ഞോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ഒരു പേരയ്ക്ക കഷ്ണങ്ങളായി മുറിച്ച് കുറച്ചും ഉപ്പും മുളകുപൊടിയും ചേർത്ത് കഴിക്കുന്നത് രുചിയിൽ മാത്രമല്ല, ആരോ​ഗ്യത്തിനും മികച്ചതാണ്.

guava health benefits
പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ

പേരയ്ക്കയിലെ വിറ്റാമിന്‍ സി

100 ഗ്രാം പേരയ്ക്കയില്‍ ഏകദേശം 228 ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഒരു ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണിത്. നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ആന്റിഓക്‌സിഡന്റ് ആയും വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, സസ്യാഹാരത്തില്‍ നിന്ന് ലഭിക്കുന്ന നോണ്‍-ഹീം അയണ്‍ ശരീരത്തില്‍ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇതൊരു മികച്ച കോമ്പിനേഷനാണ്.

ഭക്ഷ്യനാരുകള്‍

100 ഗ്രാം പേരയ്ക്കയില്‍ ഏതാണ്ട് അഞ്ച് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഉദരാരോഗ്യത്തിനും മികച്ചതാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ ഭക്ഷ്യനാരുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പൊട്ടാസ്യവും ഫോളേറ്റും

പേരയ്ക്കയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പേശികളുടെ പ്രവര്‍ത്തനം, ചുവന്ന രക്താണുക്കളുടെ രൂപീകരണം എന്നിവയ്ക്കും ഗുണം ചെയ്യും.

വെളുത്ത പേരയ്ക്കയോ ചുവന്ന പേരയ്ക്കയോ

വെളുത്ത പേരയ്ക്കയ്ക്കും ചുവന്ന പേരയ്ക്കയ്ക്കും ആരോ​ഗ്യ​ഗുണങ്ങൾ വ്യത്യസ്തമാണ്. പിങ്ക് പേരയ്ക്കയില്‍ ലൈകോപ്പീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തിനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

മാത്രമല്ല വിറ്റാമിന്‍ എയുടെ കലവറകൂടിയാണ് ചുവന്ന പേരയ്ക്ക. അതേസമയം വെളുത്ത പേരയ്ക്കയില്‍ വിറ്റാമിന്‍ ഇയും ഫൈബറും അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന്റെ പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്തും. ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

രണ്ട് തരം പേരയ്ക്കകള്‍ക്കും ധാരാളം പോഷകഗുണങ്ങളുണ്ട്. പിങ്ക് പേരയ്ക്കയില്‍ കൂടുതലുള്ള ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളില്‍ ഏറെ ഗുണം ചെയ്യും. പിങ്ക് പേരയ്ക്ക മധുരമുള്ളതാണെങ്കിലും അതിൽ കാണപ്പെടുന്ന നാരുകൾ, ആ മധുരത്തിന്റെ ഗ്ലൂക്കോസ് ഇഫക്റ്റ് ബാലന്‍സ് ചെയ്യും. എന്നാല്‍ അളവില്‍ ശ്രദ്ധിക്കണം. പേരയ്ക്ക് ജ്യൂസ് ആയി കഴിക്കുന്നതിനെക്കാള്‍ മുഴുവന്‍ പഴമായി കഴിക്കുന്നതാണ് നല്ലത്.

guava health benefits
ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി
guava health benefits
പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ
guava health benefits
പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?
Summary

Why Guava Is a Superfruit: Nutrients and Health Benefits You Should Know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com