ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി

വാങ്ങിയ തേങ്ങ അടുക്കളയിലെ ഈർപ്പമുള്ള സ്ഥലത്ത് കൂട്ടിയിടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
how to store grated coconut
how to store grated coconutPinterest
Updated on
2 min read

ലയാളിയുടെ നാടൻ റെസിപ്പികളിൽ വളരെ സാധാരണ ചേരുവയാണ് തേങ്ങ. കറികൾക്കും തോരനും ചമ്മന്തിക്കും പലഹാരങ്ങൾക്കുമൊക്കെ തേങ്ങ ആവശ്യമാണ്. എന്നാൽ ദിവസവും തേങ്ങ ചിരകി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. കുറച്ച് അധികം ചിരകി സൂക്ഷിക്കാമെന്ന് വെച്ചാൽ, ശരിയായി സൂക്ഷിച്ചില്ലെങ്കിൽ കേടാകാനും സാധ്യതയുണ്ട്. മാത്രമല്ല, മുഴുവൻ തേങ്ങയും ചിരകിയ തേങ്ങയും സൂക്ഷിക്കേണ്ടത് ഒരേ രീതിയിലല്ല.

how to store grated coconut
പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

മുഴുവൻ തേങ്ങ എങ്ങനെ സൂക്ഷിക്കാം?

പൊട്ടിക്കാത്ത മുഴുവൻ തേങ്ങ സാധാരണ കൂടുതൽക്കാലം സൂക്ഷിക്കാം. എന്നാൽ വാങ്ങിയ തേങ്ങ അടുക്കളയിലെ ഈർപ്പമുള്ള സ്ഥലത്ത് കൂട്ടിയിടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ട് വെള്ളം തട്ടുന്ന സ്ഥലത്തോ സിങ്കിന് സമീപത്തോ തേങ്ങ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

how to store grated coconut
അടുക്കളയിലെ സിങ്കിൽ വെള്ളം കെട്ടിനിൽക്കുന്നത് എന്തുകൊണ്ട്? ഒഴിവാക്കാൻ ചില ടിപ്സ്

പൊട്ടിച്ച തേങ്ങ എങ്ങനെ സൂക്ഷിക്കാം?

തേങ്ങ പൊട്ടിച്ചുകഴിഞ്ഞാൽ അത് കേടാകാനുള്ള സാധ്യത വർധിക്കും. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ പൊട്ടിച്ച തേങ്ങ പുറത്തുവെച്ച് മണിക്കൂറുകളോളം സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നല്ല എയർടൈറ്റ് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഈർപ്പമോ വെള്ളത്തിന്റെ അംശമോ ഇല്ലെന്ന് ഉറപ്പാക്കണം.

ചിരകിയ തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാം

ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള തേങ്ങ ഒരുമിച്ച് ചിരകിയെടുത്ത് ചെറിയ അളവുകളാക്കി സൂക്ഷിക്കുന്നത് അടുക്കള ജോലികൾ എളുപ്പമാക്കും. ചിരകിയ തേങ്ങ വൃത്തിയുള്ള എയർടൈറ്റ് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ വയ്ക്കാം. കണ്ടെയ്നറിനുള്ളിൽ ഈർപ്പം കൂടാതിരിക്കുകയാണ് പ്രധാന്യം. ഓരോ തവണയും കൈകൊണ്ട് എടുക്കുന്നതിന് പകരം, ഓരോ ഉപയോ​ഗത്തിനും ആവശ്യമായ അളവിൽ വേർതിരിച്ച് സൂക്ഷിക്കുന്നതാണ് കൂടുതൽ പ്രായോ​ഗികം.

കൂടുതൽ ദിവസത്തേക്ക് ഫ്രീസറിൽ

കൂടുതൽക്കാലം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ചെറിയ പാക്കറ്റുകളാക്കി ആവശ്യത്തിനുള്ള അളവിൽ വേർതിരിച്ച ശേഷം ഫ്രീസറിൽ വയ്ക്കുന്നതാണ് സൗകര്യപ്രദം. ഓരോ തവണയും മുഴുവൻ തേങ്ങ പുറത്തെടുത്ത് ഉരുക്കി വീണ്ടും ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കുക. ഒരിക്കൽ ഉരുകിയ തേങ്ങ വീണ്ടും ഫ്രീസ് ചെയ്യുന്നതിന് പകരം ഒരു തവണ ഉപയോഗിക്കാവുന്ന അളവുകളാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

തേങ്ങ എടുക്കുന്ന സ്പൂൺ വൃത്തിയുള്ളതായിരിക്കണം

ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ചിരകിയ തേങ്ങയിൽ നിന്ന് എടുക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ ഉപയോഗിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിക്കുന്നത് കണ്ടെയ്നറിനുള്ളിൽ ഈർപ്പം കൂട്ടാം.

ചിരകിയ തേങ്ങയിൽ പൂപ്പൽ കണ്ടാൽ?

തേങ്ങയുടെ നിറത്തിൽ അസാധാരണമായ മാറ്റം, പച്ചയോ കറുപ്പോ നിറത്തിലുള്ള പൂപ്പൽ, പുളിച്ച അല്ലെങ്കിൽ അസാധാരണമായ ഗന്ധം, ഒട്ടിപ്പിടിക്കുന്ന സ്വഭാവം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം. പൂപ്പൽ വന്ന ഭാഗം മാത്രം നീക്കം ചെയ്ത് ബാക്കി ഉപയോഗിക്കുന്നത് സുരക്ഷിതമായ മാർഗമല്ല. പ്രത്യേകിച്ച് ചിരകിയ ഭക്ഷണത്തിൽ പൂപ്പൽ ആഴത്തിലേക്ക് വ്യാപിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.

how to store grated coconut
പ്രോട്ടീൻ ബാർ ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഗുണങ്ങളും ദോഷങ്ങളും
how to store grated coconut
റൊണാൾഡീഞ്ഞോയെയും സംഘത്തെയും വലച്ച പകർച്ച വ്യാധി, എന്താണ് 'യെല്ലോ ഫീവർ'? ഡോ. ഇഖ്ബാൽ എഴുതുന്നു
how to store grated coconut
പച്ചക്കറിയും ചിക്കനും ഒരേ കട്ടിങ് ബോർഡിൽ ആണോ മുറിക്കുന്നത്? ചെറിയ അശ്രദ്ധ പോലും അപകടമാകും
Summary

Coconut Storage Tips: How to Keep Fresh Coconut from Spoiling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com