പച്ചക്കറിയും ചിക്കനും ഒരേ കട്ടിങ് ബോർഡിൽ ആണോ മുറിക്കുന്നത്? ചെറിയ അശ്രദ്ധ പോലും അപകടമാകും

ബോർഡ് വൃത്തിയാക്കുന്നതിലെ ചെറിയ അശ്രദ്ധ പോലും ബാക്ടീരിയ വളരാനും ഒരു ഭക്ഷണത്തിൽ നിന്നുള്ള മലിനീകരണം മറ്റൊന്നിലേക്ക് പകരാനും കാരണമാകാം.
cutting board cleaning tips
cutting board cleaning tipsPinterest
Updated on
2 min read

ടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ് കട്ടിങ് ബോർഡ്. പച്ചക്കറി, മാംസം, മീൻ തുടങ്ങിയവ മുറിക്കാൻ ദിവസവും ഉപയോഗിക്കുന്നതിനാൽ കട്ടിങ് ബോർഡ് ശരിയായ രീതിയിൽ വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ബോർഡ് വൃത്തിയാക്കുന്നതിലെ ചെറിയ അശ്രദ്ധ പോലും ബാക്ടീരിയ വളരാനും ഒരു ഭക്ഷണത്തിൽ നിന്നുള്ള മലിനീകരണം മറ്റൊന്നിലേക്ക് പകരാനും കാരണമാകാം.

cutting board cleaning tips
പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ

കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കട്ടിങ് ബോർഡ് ഉപയോഗിച്ച ശേഷം ഉടൻ അവ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചിക്കൻ, മീൻ പോലുള്ള മുറിച്ച ബോർഡ്. ഭക്ഷണാവശിഷ്ടങ്ങൾ ബോർഡിൽ ഉണങ്ങിപ്പിടിച്ചാൽ പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടുകയും അവശിഷ്ടങ്ങൾ ബോർഡിന്റെ ചെറിയ വിള്ളലുകളിൽ കുടുങ്ങുകയും ചെയ്യാം.

cutting board cleaning tips
തറ തുടയ്ക്കുമ്പോൾ പലരും ചെയ്യുന്ന 10 അബദ്ധങ്ങൾ; വീട് വൃത്തിയാകാൻ ഇങ്ങനെ ചെയ്യൂ

ചൂടുവെള്ളവും ഡിഷ് വാഷും

സാധാരണ രീതിയിൽ കഴുകാൻ ഒഴുകുന്ന വെള്ളത്തിൽ കഴുകിയ ശേഷം ഡിഷ് വാഷ് സോപ്പ് ഉപയോഗിച്ച് ബോർഡിന്റെ മുഴുവൻ ഭാഗവും നന്നായി ഉരച്ച് കഴുകാം. അരികുകളും മൂലകളും പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ, മാംസം, മീൻ തുടങ്ങിയവ മുറിച്ച ബോർഡ് വെറും വെള്ളത്തിൽ കഴുകുന്നത് മതിയാകില്ല. ചൂടുവെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ബോർഡിലെ കത്തി പാടുകൾ

കാലക്രമേണ കത്തി ഉപയോഗിക്കുന്നതിനാൽ കട്ടിങ് ബോർഡിൽ നിരവധി ചെറിയ വരകളും കുഴികളും ഉണ്ടാകാം. ഇത്തരം ഇടങ്ങളിൽ ഭക്ഷണകണങ്ങളും ഈർപ്പവും കുടുങ്ങാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് ബോർഡുകളിൽ ആഴത്തിലുള്ള കത്തി പാടുകൾ കൂടുതലായാൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും. അതുപോലെ മരത്തടി കൊണ്ടുള്ള ബോർഡുകളിലും ആഴത്തിലുള്ള വിള്ളലുകൾ രൂപപ്പെട്ടാൽ ശ്രദ്ധിക്കണം.

കഴുകിയ ശേഷം നന്നായി ഉണക്കുക

വൃത്തിയാക്കിയ ശേഷം ബോർഡ് വെറുതെ അടുക്കളയിലെ ഒരു മൂലയിൽ നനഞ്ഞ നിലയിൽ വയ്ക്കരുത്. വെള്ളം തുടച്ചശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് നിവർത്തിവെച്ച് പൂർണമായി ഉണങ്ങാൻ അനുവദിക്കുക. ഈർപ്പം ദീർഘനേരം നിലനിൽക്കുന്നത് സൂക്ഷ്മജീവികൾ വളരാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാം.

cutting board cleaning tips
ഷൂ വാങ്ങുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ; കാലിൻ്റെ ആരോഗ്യത്തിന് ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കണം

മാംസത്തിനും പച്ചക്കറികൾക്കും ഒരേ ബോർഡ് ഉപയോഗിക്കാതിരിക്കുക

ഭക്ഷ്യസുരക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഇത്. ചിക്കൻ, മാംസം, മീൻ എന്നിവയിൽ നിന്നുള്ള സൂക്ഷ്മജീവികൾ പച്ചക്കറികളിലേക്കോ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണങ്ങളിലേക്കോ പകരാം. പറ്റുമെങ്കിൽ മാംസത്തിനും പച്ചക്കറികൾക്കും പ്രത്യേകം കട്ടിങ് ബോർഡുകൾ ഉപയോഗിക്കുക. കുറഞ്ഞത് ബോർഡ് നന്നായി കഴുകിയ ശേഷമേ മറ്റൊരു ഭക്ഷണത്തിനായി ഉപയോഗിക്കാവൂ.

മരത്തടി കൊണ്ടുള്ള കട്ടിങ് ബോർഡ് വെള്ളത്തിൽ കുതിർത്ത് വയ്ക്കരുത്

വുഡൻ കട്ടിങ് ബോർഡ് ഏറെ നേരം വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ഒഴിവാക്കണം. തടി വെള്ളം ആഗിരണം ചെയ്യുന്നതിനാൽ ബോർഡ് വീർക്കുകയോ വളയുകയോ പൊട്ടുകയോ ചെയ്യാം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം അധിക വെള്ളം നീക്കി ഉടൻ ഉണക്കുന്നതാണ് നല്ലത്.

ബേക്കിങ് സോഡയും വിനാഗിരിയും

കട്ടിങ് ബോർഡിലെ ദുർഗന്ധം മാറ്റാൻ പലരും ബേക്കിങ് സോഡ, വിനാഗിരി, നാരങ്ങ തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. ഇവ ചില ഗന്ധങ്ങളും കറകളും കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ ഇവയെ മാത്രം ആശ്രയിച്ച്, പ്രത്യേകിച്ച് മാംസം മുറിച്ച ബോർഡ് സുരക്ഷിതമായി വൃത്തിയാക്കിയെന്ന് കരുതരുത്. സോപ്പും വെള്ളവും ഉപയോഗിച്ചുള്ള ശരിയായ ശുചീകരണമാണ് അടിസ്ഥാന രീതി.

ബോർഡ് എപ്പോൾ മാറ്റണം?

കട്ടിങ് ബോർഡിന് ചെറിയ കത്തി പാടുകൾ ഉണ്ടാകുന്നത് മാത്രം കൊണ്ട് ഉടൻ മാറ്റേണ്ടതില്ല. എന്നാൽ ആഴത്തിലുള്ള കുഴികൾ, വിള്ളലുകൾ, പൊട്ടലുകൾ, തടി വളഞ്ഞു പോവുക, സ്ഥിരമായി മാറാത്ത ദുർഗന്ധം എന്നിവ ഉണ്ടെങ്കിൽ പുതിയ ബോർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. വൃത്തിയാക്കിയിട്ടും ഉപരിതലം ശരിയായി ശുചിയാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ബോർഡ് മാറിയാൽ അത് തുടർന്നും ഉപയോഗിക്കാതിരിക്കുക.

കട്ടിങ് ബോർഡ് ഉപയോഗിക്കുന്ന രീതിയും പ്രധാനമാണ്

ബോർഡിൽ ഭക്ഷണം മുറിക്കുന്നതിന് മുമ്പ് അത് വൃത്തിയുള്ളതും ഉണങ്ങിയതുമാണെന്ന് ഉറപ്പാക്കുക. മുറിച്ച ഭക്ഷണം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബോർഡ് വൃത്തിയാക്കുക.

cutting board cleaning tips
പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
cutting board cleaning tips
ഫ്രിഡ്ജ് ഡോറിൽ പാൽ വയ്ക്കുന്നത് നല്ലതാണോ? അറിയാം ചില ഭക്ഷ്യസുരക്ഷാ കാര്യങ്ങൾ
cutting board cleaning tips
ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ
Summary

How to Clean a Cutting Board Properly: Hygiene Tips and Common Mistakes to Avoid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com