ഫ്രിഡ്ജ് ഡോറിൽ പാൽ വയ്ക്കുന്നത് നല്ലതാണോ? അറിയാം ചില ഭക്ഷ്യസുരക്ഷാ കാര്യങ്ങൾ

പാൽ പോലുള്ള പെട്ടെന്ന് കേടാകാവുന്ന ഭക്ഷണം ഫ്രിഡ്ജിന്റെ അകത്തെ സ്ഥിരതയുള്ള തണുത്ത ഭാഗത്ത് വയ്ക്കുന്നതാണ് നല്ലത്.
milk storage in fridge
milk storage in fridgepinterest
Updated on
1 min read

ഫ്രിഡ്ജിൽ പാൽ വയ്ക്കാൻ ഏറ്റവും എളുപ്പമുള്ള സ്ഥലമാണ് ഫ്രിഡ്ജിന്റെ ഡോർ സൈഡ്. എന്നാൽ പാലിന്റെ സുരക്ഷയും ഫ്രെഷ്നസും കണക്കിലെടുത്താൽ അത് അത്ര സുരക്ഷിതമായ ഇടമല്ല. ഫ്രിഡ്ജിന്റെ ഡോർ ഇടയ്ക്കിടെ തുറക്കുന്ന് ഉപയോ​ഗിക്കുന്നതിനാൽ അവിടുത്തെ താപനിലയിൽ വ്യത്യാസം കൂടുതലായിരിക്കും. പാൽ പോലുള്ള പെട്ടെന്ന് കേടാകാവുന്ന ഭക്ഷണം ഫ്രിഡ്ജിന്റെ അകത്തെ സ്ഥിരതയുള്ള തണുത്ത ഭാഗത്ത് വയ്ക്കുന്നതാണ് നല്ലത്.

milk storage in fridge
പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ

പാൽ ഉൾപ്പെടെയുള്ള പെട്ടെന്ന് നശിച്ചു പോകുന്ന ഭക്ഷണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രിഡ്ജിന്റെ താപനില ഏകദേശം 4°C അല്ലെങ്കിൽ അതിൽ താഴെ ആയിരിക്കണം. ഫ്രിഡ്ജിന്റെ ഡോർ തുറക്കുമ്പോൾ ചൂടുള്ള വായു അകത്തേക്ക് കയറുന്നതിനാൽ ഡോർ റാക്കിലെ താപനില പ്രധാന കാബിനിനേക്കാൾ കൂടുതൽ മാറാം.

milk storage in fridge
തറ തുടയ്ക്കുമ്പോൾ പലരും ചെയ്യുന്ന 10 അബദ്ധങ്ങൾ; വീട് വൃത്തിയാകാൻ ഇങ്ങനെ ചെയ്യൂ

പാൽ എവിടെ വയ്ക്കുന്നതാണ് നല്ലത്?

ഫ്രിഡ്ജിന്റെ മധ്യത്തിലോ താഴത്തെ ഷെൽഫിലോ, പിന്നിലായി പാൽ വയ്ക്കുന്നതാണ് പൊതുവെ കൂടുതൽ അനുയോജ്യം. ഇവിടെ താപനില കൂടുതൽ സ്ഥിരതയുള്ളതായിരിക്കും. പാൽ വാങ്ങിയ ഉടൻ ഫ്രിഡ്ജിൽ വയ്ക്കാനും ശ്രദ്ധിക്കണം.

പാൽ തുറന്നുകഴിഞ്ഞാൽ?

പാക്കറ്റ് തുറന്ന ശേഷം പാൽ നന്നായി അടച്ചുവയ്ക്കുക. ഫ്രിഡ്ജിൽ വച്ചാലും പാക്കറ്റിലെ സ്റ്റോറേജ് നിർദേശങ്ങളും കാലാവധിയും പ്രധാനമാണ്. പാലിന് ഫ്രിഡ്ജിൽ ഏകദേശം ഏഴ് ദിവസത്തോളം സ്റ്റോറേജ് ലൈഫ് ഉണ്ട്. എന്നാൽ ഉൽപ്പന്നത്തിന്റെ തരം, പാക്കേജിങ്, തുറന്നിട്ടുണ്ടോ, എങ്ങനെ സൂക്ഷിച്ചു തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് ഇത് മാറാം. അതിനാൽ ഒരു പൊതുവായ ദിവസസംഖ്യയെക്കാൾ പാക്കറ്റിലെ നിർദേശം പിന്തുടരുന്നതാണ് സുരക്ഷിതം.

ഫ്രിഡ്ജിൽ പാൽ സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

  • പാൽ ഫ്രിഡ്ജിൽ തുറന്നു വയ്ക്കരുത്.

  • ചൂടുള്ള പാൽ ഉടൻ ഫ്രിഡ്ജിൽ വയ്ക്കുന്നത് ഒഴിവാക്കുക.

  • ശരിയായ താപനിലയിൽ സൂക്ഷിച്ചാലും കാലാവധി ഉൾപ്പടെയുള്ള നിർദേശങ്ങൾ പാലിക്കുക.

ഒരു ചെറിയ ഫ്രിഡ്ജ് ഹാക്ക്

ഫ്രിഡ്ജിൽ പാൽ, തൈര്, ഫ്രഷ് ക്രീം പോലുള്ള വേഗം കേടാകാവുന്ന ഭക്ഷണം അകത്തെ ഷെൽഫിൽ വയ്ക്കുക. ഡോർ റാക്ക് കൂടുതലായി ഉപയോഗിക്കുന്നതിന് ketchup, pickles, sauces പോലുള്ള താപനില വ്യതിയാനത്തെ താരതമ്യേന നന്നായി നേരിടുന്ന സാധനങ്ങൾ വയ്ക്കാം. USDA പ്രത്യേകിച്ച് പെരിഷബിൾ ഭക്ഷണം ഡോറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാൻ നിർദേശിക്കുന്നു.

milk storage in fridge
ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ
milk storage in fridge
'അധികമായാൽ നെയ്യും വിഷം!' ഹൃദയാരോ​ഗ്യത്തിന് എത്ര വരെ സുരക്ഷിതം
milk storage in fridge
പാവയ്ക്ക ജ്യൂസ് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാമോ? പഠനങ്ങൾ പറയുന്നതെന്ത്?
Summary

Best place to store milk in fridge

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com