പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പാചകത്തിന് മുൻപ് പച്ചക്കറി ശരിയായ രീതിയിൽ വൃത്തിയാക്കുന്നത് പ്രധാനമാണ്.
cleaning vegetables
cleaning vegetablesPinterest
Updated on
2 min read

യറ്റ് ഹെൽത്തിയാകണമെങ്കിൽ വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. എന്നാൽ പലഭാ​ഗങ്ങളിൽ നിന്നായി കീടനാശിനിയും കെമിക്കലുകളും ഉപയോ​ഗിച്ച് വളർത്തിയ പച്ചക്കറി നേരിട്ട് നമ്മുടെ അടുക്കളയിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ പ്രധാനം അവ വൃത്തിയാക്കലാണ്. മണ്ണ്, പൊടി, കീടങ്ങളുടെ അവശിഷ്ടങ്ങൾ, അഴുക്ക് തുടങ്ങിയവ പച്ചക്കറികളുടെ പുറംഭാ​ഗത്ത് ഉണ്ടാകാം. അതുകൊണ്ട് തന്നെ പാചകത്തിന് മുൻപ് പച്ചക്കറി ശരിയായ രീതിയിൽ വൃത്തിയാക്കുന്നത് പ്രധാനമാണ്.

cleaning vegetables
പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ

ആരോ​ഗ്യ വാർത്തകൾ കൂടുതൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക്  ചെയ്യുക

പച്ചക്കറി വെറുതെ വെള്ളത്തിൽ മുക്കിവയ്ക്കുന്നതോ കഴുകുന്നതോ ശരിയായ രീതിയായിരിക്കണമെന്നില്ല. ഓരോ പച്ചക്കറിയുടെയും സ്വഭാവമനുസരിച്ച് വൃത്തിയാക്കുന്ന രീതിയിലും ചെറിയ വ്യത്യാസങ്ങളുണ്ട്.

ആദ്യം കൈകൾ വൃത്തിയാക്കുക

പച്ചക്കറി കഴുകുന്നതിന് മുമ്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. വൃത്തിയാക്കാത്ത കൈകളിൽ നിന്ന് പച്ചക്കറികളിലേക്ക് അഴുക്കും രോഗാണുക്കളും പകരാം. പ്രത്യേകിച്ച് മാംസം, മത്സ്യം, മുട്ട എന്നിവ കൈകാര്യം ചെയ്തതിന് ശേഷം അതേ കൈകൊണ്ട് പച്ചക്കറികൾ കഴുകുകയോ മുറിക്കുകയോ ചെയ്യരുത്. ആദ്യം കൈകളും ഉപയോഗിച്ച കട്ടിങ് ബോർഡും കത്തിയും വൃത്തിയാക്കുന്നതാണ് സുരക്ഷിതം.

cleaning vegetables
പാവയ്ക്ക ജ്യൂസ് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാമോ? പഠനങ്ങൾ പറയുന്നതെന്ത്?

പച്ചക്കറികൾ ശുദ്ധമായ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുക. ഇതിലൂടെ മണ്ണും പൊടിയും നീക്കം ചെയ്യാം. കട്ടിയുള്ള പുറംതൊലിയുള്ള ഉരുളക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കി തുടങ്ങിയവ വൃത്തിയുള്ള പച്ചക്കറി ബ്രഷ് ഉപയോഗിച്ച് മെല്ലെ ഉരയ്ക്കാം. വെള്ളത്തിൽ കുറച്ചു സമയം മുക്കിവയ്ക്കുന്നതിനെക്കാൾ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുന്നതാണ് പല സാഹചര്യങ്ങളിലും പ്രായോഗികം.

ഇലക്കറികൾ എങ്ങനെ വൃത്തിയാക്കാം?

ചീര, മുരിങ്ങയില, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികളിൽ മണ്ണും ചെറിയ കീടങ്ങളും ഒളിച്ചിരിക്കാം. ആദ്യം കേടായതും മഞ്ഞനിറം വന്നതുമായ ഇലകൾ നീക്കം ചെയ്യുക. തുടർന്ന് ഇലകൾ വേർതിരിച്ച് ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക. മണ്ണ് കൂടുതലായി ഉള്ള ഇലക്കറികളാണെങ്കിൽ വെള്ളം മാറ്റി ഒന്നിലധികം തവണ കഴുകാം. അവസാനം ശുദ്ധമായ ഒഴുകുന്ന വെള്ളത്തിൽ വീണ്ടും കഴുകുന്നതാണ് നല്ലതാണ്. കഴുകിയ ശേഷം അധിക വെള്ളം കളഞ്ഞ് വൃത്തിയുള്ള തുണിയിലോ പേപ്പർ ടവലിലോ വച്ച് ഉണക്കാം.

കോളിഫ്ലവർ, ബ്രോക്കോളി എന്നിവ ശ്രദ്ധിച്ച് കഴുകണം

കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവയുടെ ചെറിയ പൂക്കൾക്കിടയിൽ മണ്ണും ചെറിയ കീടങ്ങളും കുടുങ്ങിയിരിക്കാം. അതുകൊണ്ട് പുറംഭാഗം മാത്രം കഴുകുന്നത് മതിയാകില്ല. ചെറിയ കഷണങ്ങളാക്കി വേർതിരിച്ച് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാം. കൂടുതൽ വൃത്തിയാക്കേണ്ടതായി തോന്നുന്നുവെങ്കിൽ കുറച്ചുസമയം ശുദ്ധമായ വെള്ളത്തിൽ മുക്കിവച്ച ശേഷം വീണ്ടും ഒഴുകുന്ന വെള്ളത്തിൽ കഴുകാം.

cleaning vegetables
ഫ്രിഡ്ജ് ഡോറിൽ പാൽ വയ്ക്കുന്നത് നല്ലതാണോ? അറിയാം ചില ഭക്ഷ്യസുരക്ഷാ കാര്യങ്ങൾ

ഉരുളക്കിഴങ്ങ്, കാരറ്റ്, മധുരക്കിഴങ്ങ്, വെള്ളരിക്ക തുടങ്ങിയവയുടെ പുറംഭാഗത്ത് മണ്ണും പൊടിയും ഉണ്ടാകാം. തൊലി കളയുന്നുണ്ടെങ്കിലും ആദ്യം പച്ചക്കറി കഴുകണം. കാരണം തൊലി മുറിക്കുന്നതിനിടെ പുറംഭാഗത്തെ അഴുക്ക് കത്തിയിലൂടെയോ കൈകളിലൂടെയോ അകത്തെ ഭാഗത്തേക്ക് എത്താം.

വിനാഗിരി, ഉപ്പ്, ബേക്കിങ് സോഡ

പച്ചക്കറികൾ വൃത്തിയാക്കാൻ നിർബന്ധമായും വിനാഗിരി, ഉപ്പ്, ബേക്കിങ് സോഡ തുടങ്ങിയവ ഉപയോഗിക്കണമെന്നില്ല. സാധാരണയായി ശുദ്ധമായ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുന്നതാണ് അടിസ്ഥാനപരമായ ശുചീകരണ രീതി. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് പച്ചക്കറിയിലെ എല്ലാ കീടനാശിനി അവശിഷ്ടങ്ങളും പൂർണമായി നീക്കം ചെയ്യുമെന്നുറപ്പില്ല. മാത്രമല്ല, കഴുകിയ പച്ചക്കറികൾ നനവോടെ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അധിക ഈർപ്പം ചില പച്ചക്കറികൾ വേഗത്തിൽ കേടാകാൻ കാരണമാകും.

cleaning vegetables
ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ
cleaning vegetables
ചർമം നാച്ചുറലായി തിളങ്ങും, ഈ മൂന്ന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം
cleaning vegetables
'അധികമായാൽ നെയ്യും വിഷം!' ഹൃദയാരോ​ഗ്യത്തിന് എത്ര വരെ സുരക്ഷിതം
Summary

How to Wash Vegetables Properly: Common Mistakes That Can Affect Food Safety

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com