Entertainment

ടെലിവിഷൻ അവതാരക വീടിനുള്ളിൽ മരിച്ച നിലയിൽ

കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടെലിവിഷൻ അവതാരക പ്രിയ ജൂനേജയെ (24) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഈസ്റ്റ് ഡൽഹിയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പ്രിയ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

വിവിധ ടെലിവിഷൻ ചാനലുകളിൽ വിനോദപരിപാടികൾ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധ നേടുന്നത്. പിന്നീട് വാർത്താ അവതാരകയായും ജോലി ചെയ്തു. ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കുറച്ച് നാളുകളായി പ്രിയ ഡിപ്രഷനിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!