Entertainment

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി; വധു ഐശ്വര്യ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ് വിഷ്ണു ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ് വിഷ്ണു ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. 

2003 മുതല്‍ മലയാള സിനിമാരംഗത്തുള്ള വിഷ്ണു സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2015ല്‍ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. 

ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ് ബ്രദറിലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം