Entertainment

'പോയി...'; സങ്കടക്കടല്‍ നെഞ്ചിലടക്കി പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ കൂട്ടുകെട്ടില്‍ ഒന്നായിരുന്നു സച്ചിയും നടന്‍ പൃഥ്വിരാജും തമ്മിലുണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ കൂട്ടുകെട്ടില്‍ ഒന്നായിരുന്നു സച്ചിയും നടന്‍ പൃഥ്വിരാജും തമ്മിലുണ്ടായിരുന്നത്. സേതുവിനൊപ്പം എഴുതിയ ആദ്യ തിരക്കഥയായ ചോക്ലേറ്റ് മുതല്‍ അവസാന ചിത്രം അയ്യപ്പനും കോശിയും വരെ പൃഥ്വിക്കൊപ്പം ഒന്നിച്ച എല്ലാ ചിത്രങ്ങളും സച്ചിക്ക് ഹിറ്റുകള്‍ സമ്മാനിച്ചു. 

റോബിന്‍ ഹുഡ്,അനാര്‍ക്കലി, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും; ഒരുമിച്ച എല്ലാ ചിത്രങ്ങളും ഹിറ്റ്. ആദ്യം സംവിധാനം ചെയ്ത ചിത്രത്തില്‍ സച്ചി നായകനായി തെരഞ്ഞെടുത്തത് പൃഥ്വിയെ. ഡ്രൈവിങ് ലൈസന്‍സില്‍ വീണ്ടും പൃഥ്വിക്കൊപ്പം. 2020ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അയ്യപ്പനും കോശിയും. സച്ചിയുടെ വിയോഗം 'പോയി' എന്ന ഒറ്റവാക്കില്‍ പങ്കുവച്ചിരിക്കുയാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍. 

പൃഥ്വിരാജിനെ നായകനാക്കി സച്ചി മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചിരുന്നു. സച്ചിയുടെ കയ്യിലുള്ള ഏത് തിരക്കഥയിലാണെങ്കിലും താന്‍ അഭിനയിക്കും എന്ന് മുന്‍പ് പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിരാജും ബിജു മേനോനും ആശുപത്രിയിലെത്തി സച്ചിയെ കണ്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക