'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തുകയാണ് കോണ്‍ഗ്രസെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
congress
Congress Approves First List of Candidates for Kerala Assembly ElectionsFILE
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന് കെപിസിസി. ക്രമസമാധാനം തന്റെ ചുമതലയല്ലെന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വിവാദമായതോടെ കെപിസിസി എക്‌സില്‍ നിന്നും പോസ്റ്റ് നീക്കി. അതേസമയം, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തുകയാണ് കോണ്‍ഗ്രസെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

'പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം'' എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് പോസ്റ്റ്. വിമര്‍ശനം ഉയര്‍ന്നതോടെ ഹൈക്കാമാന്‍ഡ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നാണ് വിശദീകരണം.

എക്‌സില്‍ പങ്കുവച്ച കുറിപ്പ്‌
എക്‌സില്‍ പങ്കുവച്ച കുറിപ്പ്‌

കോണ്‍ഗ്രസിന്റെ പോസ്റ്റിനെതിരെ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് അരാജകത്വം പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യത്തിന്റെ ഭരണഘടനയെയും സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധി-വാദ്ര കുടുംബം ഭരണഘടനയ്ക്ക് അതീതമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തുകയാണ് പാര്‍ട്ടിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Summary

"Chief Justice should resign"; KPCC withdraws post after controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com