Entertainment

മോഹന്‍ലാലിന്റെ ഡ്രാമ സെപ്റ്റംബര്‍ 14നും എത്തില്ല

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഡ്രാമയുടെ റിലീസ് വീണ്ടുംനീട്ടി. ഓണത്തിന് പുറത്തിറക്കാനിരുന്ന ചിത്രം സെപ്തംബര്‍ 14ലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ലണ്ടനിലാണ് ചിത്രീകരിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപ്പുട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എം.കെ. നാസറും മഹാസുബൈറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഡ്രാമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഴകപ്പനാണ്. കനിഹ, ആശാശരത്ത്, സുരേഷ് കൃഷ്ണ, നിരഞ്ജ് മണിയന്‍പിള്ള, രഞ്ജി പണിക്കര്‍, ബൈജു, ഷാലിന്‍ സോയ തുടങ്ങിയവരാണ് ഡ്രാമായിലെ മറ്റഭിനേതാക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത