Entertainment

ശാലിനിയുടെ ഫോണിലേക്ക് നോക്കൂ: അമ്പരന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനെ വിവാഹം കഴിച്ച ശേഷം ശാലിനി പിന്നീട് ഒരിക്കലും സിനിമയിലേക്ക് വന്നട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴിലും മലയാളത്തിലുമൊക്കെയായി ഒരുപിടി നല്ല ചിത്രങ്ങള്‍ ആരാധകര്‍ സമ്മാനിച്ച് രംഗംവിട്ട് പോയ നടിയാണ് ശാലിനി. തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനെ വിവാഹം കഴിച്ച ശേഷം ശാലിനി പിന്നീട് ഒരിക്കലും സിനിമയിലേക്ക് വന്നട്ടില്ല. പക്ഷേ, നടിക്കിപ്പോഴും ചുറ്റിലും ആരാധകരാണ്. 

ആളുകളോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം താരത്തിന് ഇഷ്ടമാണ്. അത്തരത്തില്‍ ഒരു ആരാധകനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ജന ശ്രദ്ധയാകര്‍ശിച്ചിരിക്കന്നത്. ശാലിനി ഉപയോഗിക്കുന്ന ഫോണ്‍ ആണ് അതിന് കാരണമായി തീര്‍ന്നത്. 

കുട്ടികള്‍ക്കിടയില്‍ പോലും സ്മാര്‍ട്ട് ഫോണ്‍ തരംഗമാകുന്ന ഈ കാലത്ത് ശാലിനി ഉപയോഗിക്കുന്നത് വളരെ സാധാരണയായ ഒരു ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ശാലിനിയുടെ പക്കലുള്ളത്. നടന്‍ അജിതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ 1997ലാണ് ശാലിനി സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആ കാലഘട്ടത്തില്‍ മലയാളത്തിലെ പ്രിയ നായികയെന്ന പദവി അലങ്കരിക്കുകയും ചെയ്ത നടിയാണ് ശാലിനി. 2001ല്‍ പുറത്തിറങ്ങിയ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്