ഷെയ്ൻ നിഗം വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. ഷെയ്ൻ 23 വയസുള്ള കൊച്ചു പയ്യനാണെന്നും ക്ഷമിക്കണമെന്നുമാണ് ഷീല പറയുന്നത്. ഷെയ്നിനെ വിലക്കാൻ പാടില്ല, ആരെയും സിനിമയിൽ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും താരം വ്യക്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷീല.
ഷെയ്നിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ ഷീല കേൾക്കുന്നതൊക്കെ ശരിയാണോയെന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ചു. സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും വ്യക്തമാക്കി.
സിനിമ പൂർത്തിയാകാൻ അന്ന് ത്യാഗം സഹിച്ചിരുന്നു. നിർമ്മാതാക്കൾക്ക് നഷ്ടം വരരുത് എന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങൾ കൂടുതൽ സമയം അഭിനയിച്ച് ചിത്രങ്ങൾ വേഗം പൂർത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates