'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

അദ്ദേഹത്തിന്റെ വാക്കുകള്‍ മരണത്തിന് പിന്നാലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Nana Patekar
Nana Patekar
Updated on: 
2 min read

ഇന്ത്യ സിനിമ കണ്ട മഹാനടന്മാരില്‍ ഒരാളായ നാന പടേക്കറുടെ മരണ വാര്‍ത്തയിലേക്കാണ് രാജ്യം ഇന്ന് കണ്ണു തുറന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 75-ാം വയസില്‍, തീര്‍ത്തും അപ്രതീക്ഷിതമായി, ജീവിതത്തിന് കട്ട് വിളിച്ച് നാന നടന്നകന്നു. നാനയെ തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ടിരുന്നുവെങ്കിലും ജീവിതത്തിന് റീടേക്കില്ലെന്ന് ഓര്‍മിപ്പിച്ചാണ് അദ്ദേഹം യാത്രയാകുന്നത്.

മരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് പങ്കെടുത്ത പൊതുപരിപാടിയില്‍ നാന ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നാല് ദിവസം മുമ്പ് ഗോവയിലെ സാമ്രാട്ട് കബ്ബില്‍ നടന്നൊരു പരിപാടിയില്‍ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

''പ്രമോദ് സാവന്ത് ഗോവയുടെ മുഖ്യമന്ത്രിയാണ്. നിങ്ങളുടെ അച്ഛന്റെ കാലത്ത്, മനോഹര്‍ പരീക്കര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തെ സുഹൃത്തെന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹം എന്നേക്കാള്‍ ചെറുപ്പമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കാരണം അദ്ദേഹത്തെ നമ്മള്‍ ബഹുമാനിക്കും. അദ്ദേഹത്തിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. പക്ഷെ അത്തരമൊരു മനുഷ്യന്‍ നമുക്കൊപ്പം ജീവിച്ചിരുന്നുവെന്നത് നമുക്ക് അഭിമാനമാണ്. അദ്ദേഹം ഒരു ലക്ഷ്യത്തിന് പുറകെ സഞ്ചരിക്കുകയായിരുന്നു. ഒരു ലക്ഷ്യത്തിന് വേണ്ടി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അതെത്ര മഹത്തരമാണ്. ചെറിയൊരു ജീവിതത്തില്‍ ഒരാള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നേടാന്‍ സാധിക്കുമോ? അദ്ദേഹത്തിനുണ്ടായിരുന്ന പാഷനും ദൃഢനിശ്ചയവും നമുക്കുണ്ടാകണം'' നാന പറഞ്ഞു.

''നമ്മളെല്ലാം ഒരുനാള്‍ പോകും. നാളെ ഞാന്‍ ഉണ്ടാകുമോ ഇല്ലയോ എന്നെനിക്കറിയില്ല. എല്ലാവരുടേയും ജീവിതത്തില്‍ ഒരുനാള്‍ അവിടെ എത്തിച്ചേരും. പക്ഷെ അത് സംഭവിക്കും മുമ്പ്, എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കണം'' എന്നായിരുന്നു നാന പറഞ്ഞത്. ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും രാഷ്ട്രീയ കാഴ്ചപ്പാടുകളേക്കുറിച്ചുമൊക്കെ നാന സംസാരിക്കുന്നുണ്ട്.

''ഞാന്‍ വേണ്ടുവോളം പരിശ്രമിച്ചുട്ടുണ്ടോ എന്ന് ഞാന്‍ സ്വയം ചോദിക്കും. എന്റെ ലോകം കുട്ടികള്‍, ഭാര്യ, വീട് എന്നതിലേക്ക് ചുരുങ്ങുകയാണെങ്കില്‍ പിന്നെ എന്താണ് എന്റെ ജീവിതത്തിന്റെ അര്‍ത്ഥം? ഞാന്‍ എന്തെങ്കിലും തിരികെ നല്‍കണ്ടേ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില ആശയങ്ങള്‍ എനിക്കിഷ്ടമാണ്. ചിലത് എനിക്ക് ഇഷ്ടമല്ല. അത് പറയാന്‍ പഠിക്കണം. എല്ലായിപ്പോഴും അദ്ദേഹത്തിന് തെറ്റ് പറ്റണമെന്നില്ല. പ്രതിഷേധം എന്നാല്‍ എന്താണ്? നമുക്ക് ശരിയല്ലെന്ന് തോന്നുമ്പോള്‍, നടക്കേണ്ടത് പോലെയല്ല ഒരു കാര്യം നടക്കുന്നത് എന്ന് വരുമ്പോള്‍ അല്ലേ. വിശക്കുമ്പോള്‍ ചെറിയ കുഞ്ഞ് പോലും കരയും. അതാണ് പ്രതിഷേധം.

എനിക്കൊരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ അതേക്കുറിച്ച് സംസാരിക്കണം. പക്ഷെ അതിനൊരു രീതിയുണ്ട്. നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ വൃത്തികെട്ട വാക്കുകളോ അസഭ്യമോ ഉപയോഗിക്കില്ല. പൊതുവേദിയില്‍ അസഭ്യം പറയില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ വഴക്കിടുകയും പലതും പറയുകയും ചെയ്യും. പക്ഷെ അത് നമുക്കിടയില്‍ നില്‍ക്കണം. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ അടിസ്ഥാന മര്യാദ പാലിക്കണം. അല്ലാതെ വന്നാല്‍ അതിനൊരു അര്‍ത്ഥമില്ലാതാകും'' എന്നും അദ്ദേഹം പറഞ്ഞു.

Nana Patekar
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍
Nana Patekar
'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ​ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി
Nana Patekar
76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ
Summary

Nana Patekar talked about life few days ago. Said everyone has to go one day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nana Patekar
Viswan Viswanathan, Nana Patekar
Nana Patekar
Several celebrities paid tribute to the legendary actor Nana Patekar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com