Entertainment

സച്ചിയുടെ 'ചീപ്പ് ഷോ'; ഇഷ്കിലെ സീൻ ഏറ്റെടുത്ത് ആരാധകർ, വിഡിയോ 

ഷെയ്നും നായികയും കോഫി ഷോപ്പിലിരുന്ന്‌ സംസാരിക്കുന്ന രം​ഗമാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഷെയ്ൻ നിഗം നായകനായ ഇഷ്ക്. സിനിമാ രം​ഗത്തുനിന്നുതന്നെ നിരവധിപ്പേർ ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് രം​ഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലെ ഒരു പുതിയ വിഡിയോ പൂറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ഷെയ്നും നായികയും കോഫി ഷോപ്പിലിരുന്ന്‌ സംസാരിക്കുന്ന രം​ഗമാണ് വിഡിയോയിൽ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. നാലര ലക്ഷത്തിലധികം പേർ യൂട്യൂബിൽ വിഡിയോ കണ്ടുകഴിഞ്ഞു. 

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ആൻ ശീതളാണ് നായിക. സച്ചി എന്ന നായക കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചിട്ടുള്ളത്. ഷൈൻ ടോം ചാക്കോ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെ​ഗറ്റീവ് ഷെയിഡുള്ള ഷെെനിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടി. ജാഫർ ഇടുക്കി, മാല പാർവതി, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)