തിരുവനന്തപുരം; പ്രമുഖ സിനിമ- സീരിയല്‍ നടന് മനോജ് പിള്ള (43) അന്തരിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി സിനിമകളില്‍ മനോജ് പിള്ള സഹതാരമായി എത്തിയിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലേയും സ്ഥിര സാന്നിധ്യമാണ്.
ചന്ദനമഴ, അമല, മഞ്ഞുരുകുംകാലം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശാന്തി കവാടത്തില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates