ഉര്‍വശി റൗട്ടേല/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഒരു മിനിറ്റിന് വാങ്ങുന്നത് ഒരു കോടി, രാജ്യത്തെ ഏറ്റവും പ്രതിഫലമുള്ള നടി': ഉര്‍വശി റൗട്ടേലയെ ട്രോളി സോഷ്യല്‍ മീഡിയ

ഇപ്പോള്‍ താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധേയയാണ് ഉര്‍വശി റൗട്ടേല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് വന്‍ വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. 

അടുത്തിടെ രാജ്യത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാണ് താനെന്ന് ഉര്‍വശി അവകാശവാദം ഉന്നയിച്ചിരുന്നു. മിനിറ്റിന് ഒരു കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് വാര്‍ത്തകള്‍. ഒരു മിനിറ്റിന് ഒരു കോടി രൂപ വാങ്ങുന്നു. എന്താണ് പറയാനുള്ളത്. എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. അതൊരു നല്ല കാര്യമാണ്. സ്വന്തമായി വളര്‍ന്നു വരുന്ന നടിമാരെല്ലാം ഇങ്ങനെയൊരു ദിനത്തിനായിരിക്കും കാത്തിരിക്കുന്നത്. - ഉര്‍വശി റൗട്ടേല പറഞ്ഞു. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളിന് ഇരയായിരിക്കുകയാണ് ഉര്‍വശിയുടെ പ്രതിഫലം. ആരാണ് ഇവര്‍ക്ക് ഇത്ര പ്രതിഫലം നല്‍കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ആലിയയും ദീപികയുമെല്ലാം ചാറ്റ് വിട്ടു എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇത്ര പ്രതിഫലം നല്‍കാനില്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് സിനിമ ഇല്ലാത്തത് എന്നായിരുന്നു ഒരാളുടെ കമന്റ്. 

കഴിഞ്ഞ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റില്‍വച്ച് ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോ തന്നെ പ്രശംസിച്ചിരുന്നു എന്ന് ഉര്‍വശി പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സ്വപ്‌ന നിമിഷമായിരുന്നെന്നും താന്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയി എന്നുമാണ് ഉര്‍വശി പറഞ്ഞത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT