

കൊല്ക്കത്ത: ദുര്ഗാപൂജ ആഘോഷങ്ങള്ക്കിടെ കൊല്ക്കൊത്തയിലുണ്ടായ ദുരന്തത്തില് മരണം 19 ആയി. മരിച്ചവരില് 13 സ്ത്രീകളും ഒരു കുട്ടിയും ഉള്പ്പെടുന്നു. പരിക്കേറ്റ 35 പേര് ആശുപത്രിയില് ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്. സംഭവവുമായി ബന്ധപ്പെട്ട് ശാരദാ പാര്ക്കിലെ പൂജ ആഘോഷങ്ങളുടെ സംഘാടകരുള്പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
നോര്ത്ത് കൊല്ക്കത്തയിലെ ശാരദ പാര്ക്കിലുള്ള സര്ബോജനനിന് ദുര്ഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. മഴ പെയ്തപ്പോള് ആളുകള് തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. തിക്കിലും തിരക്കിനും ഇടയില് പന്തലിന്റെ ഒരു ഭാഗം തകര്ന്നുവീണതായി റിപ്പോര്ട്ടുണ്ട്. പ്രവേശന കവാടവും പുറത്തുകടക്കുന്ന കവാടവും വളരെ ഇടുങ്ങിയതായിരുന്നുവെന്നും, വെളിച്ചമുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്ക്ക് 25 ലക്ഷം രൂപയും ആശ്രിതര്ക്ക് സര്ക്കാര് ജോലിയും നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ക്കത്തയിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശുപത്രിയിലെത്തി. ദുരന്തത്തില് രാഷ്ട്രപതി ദ്രൗപദി മുര്മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates