Entertainment

'100 കോടി തള്ളല്ല, മമ്മൂക്ക നേരത്തെ പറഞ്ഞിരുന്നു തള്ളരുതെന്ന്'; മധുരരാജയുടെ നിര്‍മാതാവ് പറയുന്നു

നൂറു കോടി എന്നു പറഞ്ഞത് തള്ള് അല്ലെന്നും 45 ദിവസം കൊണ്ടാണ് മധുരരാജ 100 കോടി തികച്ചത് എന്നുമാണ് അദ്ദേഹം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വമ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കടന്നതായി വാര്‍ത്ത എത്തിയത്. എന്നാല്‍ അതിന് പിന്നാലെ പരിഹാസവും എത്തി. ഇതെല്ലാം വെറും തള്ളാണ് എന്നായിരുന്നു പലരുടേയും പരിഹാസം. ഈ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്. 

നൂറു കോടി എന്നു പറഞ്ഞത് തള്ള് അല്ലെന്നും 45 ദിവസം കൊണ്ടാണ് മധുരരാജ 100 കോടി തികച്ചത് എന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നെല്‍സണിന്റെ പ്രതികരണം. നുണ പറയരുതെന്ന് മമ്മൂക്ക നേരത്തെ പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതെന്റെ ആദ്യ സിനിമയാണ്. അതുകൊണ്ട് തള്ളാനും നുണ പറയാനും താല്‍പ്പര്യമില്ല. എനിക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ഇല്ല. മമ്മൂക്ക ഇക്കാര്യം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. 10 ദിവസം കഴിഞ്ഞപ്പോള്‍ 58 കോടി സിനിമ സ്വന്തമാക്കിയിരുന്നു. തള്ളാനായിരുന്നെങ്കില്‍ ഒരു 10 ദിവസം കൂടി കഴിഞ്ഞ് 100 കോടി എന്ന് പറയാമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് ക്യത്യമായി കണക്കുകള്‍ ലഭിച്ചപ്പോള്‍ നൂറ് കോടി നേടിയ കാര്യം പങ്കുവച്ചത്.' നെല്‍സണ്‍ പറഞ്ഞു. 

പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രത്തെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. ഉദയ്കൃഷ്ണയാണ് തിരക്കഥ എഴുതിയത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. നെടുമുടി വേണു, സലിംകുമാര്‍, ജയ്, അനുശ്രീ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും