ഗായകൻ പാപോണും മകനും/ ​ചിത്രം; ട്വിറ്റർ 
Entertainment

'രാത്രി ആശുപത്രിയില്‍ എന്നെ നോക്കാന്‍ നിന്നത് 13 കാരനായ മകന്‍, വൈകാരിക നിമിഷം'

13കാരനായ മകന്‍ തനിക്ക് രാത്രിയില്‍ കൂട്ടിരിക്കാന്‍ വന്നതിനെക്കുറിച്ചാണ് ഗായകന്‍ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഗായകന്‍ പാപോണ്‍ അടുത്തിടെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച വളരെ വൈകാരികമായ പോസ്റ്റാണ്. 13കാരനായ മകന്‍ തനിക്ക് രാത്രിയില്‍ കൂട്ടിരിക്കാന്‍ വന്നതിനെക്കുറിച്ചാണ് ഗായകന്‍ പങ്കുവച്ചത്. ഇത് വളരെ വൈകാരികമായ നിമിഷമാണ് എന്നാണ് താരം പറഞ്ഞത്. 

നമ്മള്‍ എല്ലാവരും ഈ ചെറിയ പോരാട്ടം ഒറ്റയ്ക്കാണ് നേരിടേണ്ടത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ എനിക്ക് ഇഷ്ടമല്ല. പക്ഷേ കഴിഞ്ഞ രാത്രി വ്യത്യസ്തമായിരുന്നു. 13 കാരനായ മകന്‍ രാത്രിയില്‍ എനിക്കു കൂട്ടിരിക്കാന്‍ തയാറായി. അത് വളരെ അധികം വൈകാരികമായ നിമിഷമായിരുന്നു. അത് എന്റെ സുഹൃത്തുക്കളോടും എന്നെ സ്‌നേഹിക്കുന്നവരോടും പങ്കുവെക്കണമെന്ന് തോന്നി. എന്റെ മാതാപിതാക്കള്‍ക്കുവേണ്ടി കൂട്ടിരിക്കാന്‍ പോയ നിമിഷങ്ങള്‍ ഞാന്‍ ഓര്‍ത്തൂ. അവരുടെ ചെറുമകന്‍ ആ ദൗത്യം നേരത്തെ ഏറ്റെടുത്തത് കാണാന്‍ അവര്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്.- പാപോണ്‍ കുറിച്ചു. 

മകനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ട്വീറ്റിന് പിന്നാലെ പാപോണിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ തന്റെ ആരോഗ്യം മെച്ചപ്പെട്ടു എന്ന് അദ്ദേഹം വ്യക്തമാക്കി. മകനും കുടുംബവുമായി അടുത്തബന്ധമാണ് പാപോണിന്. മകന്റെ 13ാം പിറന്നാളിന് ഫുട്‌ബോള്‍ ലോകകകപ്പ് കാണാന്‍ ധോഹയില്‍ പോയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

'തെരഞ്ഞെടുപ്പ് കളം പിടിക്കാന്‍ കോണ്‍ഗ്രസ്'; പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

SCROLL FOR NEXT