Entertainment

14 വര്‍ഷത്തിന് ശേഷം നാദിര്‍ഷ വീണ്ടും കാമറയ്ക്കു മുന്നില്‍; തിരിച്ചുവരുന്നത് ദിലീപ് ചിത്രത്തില്‍

ഉറ്റ സുഹൃത്തായ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ അഭിനയത്തിലേക്ക് മടങ്ങിവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


പതിനാലു വര്‍ഷത്തിന് ശേഷം നടന്റെ വേഷം അണിഞ്ഞ് നാദിര്‍ഷ. ഉറ്റ സുഹൃത്തായ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ അഭിനയത്തിലേക്ക് മടങ്ങിവരുന്നത്. സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ് , തിരക്കഥാകൃത്ത് തുടങ്ങിയ മേഖലങ്ങളില്‍ തിളങ്ങിയതിന് ശേഷമാണ് നാദിര്‍ഷയുടെ മടക്കം. വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖിന്റെ മകന്റെ വേഷത്തിലാകും നാദിര്‍ഷ അഭിനയിക്കുക. 

2005-ല്‍ റിലീസ് ചെയ്ത കലാഭവന്‍ മണി ചിത്രം ബെന്‍ ജോണ്‍സണിലാണ് ഇതിനുമുമ്പ് നാദിര്‍ഷ അഭിനയിച്ചത്.അനു സിത്താര നായികയായി എത്തുന്ന ചിത്രത്തില്‍  നെടുമുടി വേണു,  സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് തുടങ്ങിയ നീണ്ട നിരതന്നെയുണ്ട്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു.

മിമിക്രിയിലൂടെയാണ് നാദിര്‍ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളില്‍ വേഷമിട്ട നാദിര്‍ഷ തുടര്‍ന്ന് സംഗീതത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിവ മികച്ച വിജയമായിരുന്നു. മേര നാം ഷാജി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ ദിലീപിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 770 lottery result

'രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നത്'; യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍