Entertainment

144 കോടിയുടെ പുതിയ വീട് വാങ്ങി പ്രിയങ്കയും നിക്കും;  ചിത്രങ്ങള്‍

ലോസ്എയ്ഞ്ചല്‍സില്‍ 144 കോടിയുടെ ആഡംബര വീട് വാങ്ങി നിക്കും പ്രിയങ്കയും

Author : സമകാലിക മലയാളം ഡെസ്ക്

ലോസ്എയ്ഞ്ചല്‍സ്:  ലോസ് എയ്ഞ്ചല്‍സില്‍ ഒരു വീടെന്ന പ്രിയങ്ക ചോപ്രയുടെ സ്വപന സാഷാത്കാരത്തിന് വിരാമം. 144 കോടിയുടെ പുതിയ ആഡംബര വീടാണ് നിക്കും പ്രിയങ്കയും ചേര്‍ന്ന് വാങ്ങിയത്.  20,000  സ്‌ക്വയര്‍ ഫീറ്റുള്ള പുതിയ വീട് സഹോദരന്‍ ജോ ജോനാസിന്റെ വീടിന് മൂന്ന് മൈല്‍ ദുരത്തിലാണ്.

പുതിയ വീട്ടില്‍ 7 കിടപ്പുമുറികള്‍, 11 ബാത്ത് റൂമുകളാണുള്ളത്. സഹോദരന്റെ വീടിനെക്കാള്‍ വലിയ വീടാണ് ഇവരുടെത്. 15,000 സ്‌ക്വയര്‍ ഫീറ്റുള്ള ആ വീട്ടിനുള്ളില്‍ 10 കിടപ്പുമുറികളും 14 ബാത്ത് റൂമുകളുമാണുള്ളത്.തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിങ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്‌ഡോർ പൂളിൽ നിന്ന് പർവതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ പ്രധാന സ്വപ്‌നങ്ങള്‍ പ്രിയങ്ക പങ്കിട്ടിരുന്നു. അതിലൊന്ന് നിക്കിനൊപ്പം ലോസ് ഏഞ്ചല്‍സില്‍ ഒരു വീട് എന്നാതായിരുന്നു.  ലോസ് ഏഞ്ചല്‍സിലെ കടലും കാലാവസ്ഥയും തന്നെ മുംബൈയെ ഓര്‍മ്മിപ്പിക്കുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു. പ്രിയങ്കയ്ക്ക് നിലവില്‍ മുംബൈയിലും ന്യൂയോര്‍ക്കിലും വീടുണ്ട്.

പ്രിയങ്കയുടെ രണ്ടാമത്തെ ആഗ്രഹമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു കുഞ്ഞ് ആതാണ് പ്രിയങ്കയുടെ ആ ആഗ്രഹം. സമയമാകുമ്പോള്‍ അത് സംഭവിക്കുമെന്നും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കുഞ്ഞ് എന്നത് യാഥാര്‍ത്ഥ്യമാവുമെന്നും പ്രിയങ്ക പറയുന്നു.
ഇന്‍സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പോപ് സിംഗറായ നിക്ക് ജൊനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോള്‍ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. 2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ്.

വിവാഹത്തിന് പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു ആഡംബര വീട് ഇവര്‍ വിറ്റിരുന്നു. 2018 ഏപ്രിലില്‍ വാങ്ങിയ ടെക്‌സസിലെ വീടാണ് വിറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം