Entertainment

1550 പേര്‍ക്ക് പുതുജീവിതം നല്‍കാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; രണ്ട് ഗ്രാമങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ഏറ്റെടുത്തു

മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്


ഹാമാരിയില്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ വ്യത്യസ്തമായി പിറന്നാള്‍ ആഘോഷിച്ച് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. മഹാരാഷ്ട്രയിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് താരം. പദര്‍ഡി, സകൂര്‍ എന്നീ ഗ്രാമങ്ങളിലെ 1550 പേര്‍ക്കാണ് താരം മൂന്ന് വര്‍ഷത്തേക്ക് സഹായമാവുക. 

ഗ്രാമങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 'കുറച്ചു നാളായി ഇത് എന്റെ മനസിലുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം എല്ലാവരും ബുദ്ധിമുട്ടുകയാണ്. നമ്മള്‍ കുറച്ചുപേര്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ വലിയ വിഭാഗം ജനങ്ങള്‍ അവശ്യസാധനങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി ഏകദേശം 1550 പേരെയാണ് ഏറ്റെടുക്കുന്നത്. കുട്ടികള്‍ ഉള്‍പ്പടെയുള്ള ഗ്രാമത്തിലെ ജനങ്ങളെ പോഷകാഹാരക്കുറവുണ്ടോ എന്ന് പരിശോധിക്കും. അവര്‍ക്കായി ബോധവല്‍ക്കരണവും നടത്തും.'- ജാക്വിലിന്‍ വ്യക്തമാക്കി. 

നവജാത ശിശുക്കളെ പരിചരിക്കുന്നതിനായി 150 സ്ത്രീകളെ പ്രാപ്തരാക്കുകയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. ഓഗസ്റ്റ് 11നായിരുന്നു ജാക്വിലിന്റെ പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി