Entertainment

16 വര്‍ഷം വാടകയ്ക്ക് വിവിധ വീടുകളില്‍; എസ്എസ്എല്‍സി ബുക്കില്‍ നിന്നും പേര് മാറ്റാന്‍ പോലും ആലോചിച്ചു; പാഷാണം ഷാജി 

 മമ്മൂട്ടി പോലും തന്നെ പാഷാണം എന്നാണ് വിളിക്കുന്നത്  

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്ന് പാഷാണം ഷാജിയെന്ന സാജു നവോദയ. മിമിക്രി സ്റ്റേജില്‍ നിന്ന് മിനി സ്‌ക്രീനിലേക്ക്. അവിടെ നിന്ന് മെഗാ സ്‌ക്രീനിലേക്ക്. ഇപ്പോഴിതാ കരിങ്കണ്ണന്‍ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലേക്കും.

നായകനായി എത്തുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മാക്‌സിമം മിനി സ്‌ക്രീന്‍ മാത്രമായിരുന്നു. അതിനപ്പുറം ആഗ്രഹിച്ചിട്ടില്ലെന്നും സാജു പറഞ്ഞു. 16 വര്‍ഷം വാടകയ്ക്ക് വിവിധ വീടുകളില്‍ കഴിഞ്ഞ ശേഷം സ്വന്തം വീടിന് അഡ്വാന്‍സ് കൊടുത്തത് മിനി സ്‌ക്രീനിലെ കോമഡി പരിപാടി ഹിറ്റായതോടെയടാണ്. തന്റെ സ്‌കിറ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പാഷാണം ഷാജിയെന്ന പേര് ആളുകള്‍ക്കിടയില്‍ ഉറച്ചു. എസ്എസ്എല്‍സി ബുക്കില്‍ നിന്ന് പേര് മാറ്റുന്ന കാര്യം ആലോചിച്ചു. മമ്മൂട്ടി പോലും തന്നെ പാഷാണം എന്നാണ് വിളിക്കുന്നതെന്നും ഷാജി പറഞ്ഞു.

വെള്ളിമൂങ്ങയിലെ കൊച്ചാപ്പിയാണ് തനിക്ക് ബ്രേക്ക് ആയത്. പുതിയ ചിത്രത്തിലെ ഗെറ്റപ്പിന് വേണ്ടി മുടി പറ്റെ വെട്ടി. കണ്ണിലൊരു നീല ലെന്‍സുവെച്ചു. ഒട്ടേറെ നര്‍മ്മ മൂഹുര്‍ത്തങ്ങള്‍ ഉ്ള്ള സിനിമായാണിത്. ഒരു കുടുംബത്തിലുണ്ടാകുന്ന ആണ്‍തരിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ഷാജി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT