റോഷൻ ആൻഡ്രൂസ്/ ഫേയ്സ്ബുക്ക് 
Entertainment

17 വര്‍ഷങ്ങള്‍, ഉദയനാണുതാരത്തിനുശേഷം ആദ്യമായി റാമോജിയില്‍; സന്തോഷം പങ്കുവച്ച് റോഷന്‍ ആന്‍ഡ്രൂസ്

17 വര്‍ഷത്തിനു ശേഷം റാമോജി ഫിലിം സിറ്റിയില്‍ പോയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് റോഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റോഷന്‍ ആന്‍ഡ്രൂസ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഉദയാനുതാരത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്കു ചുവടുവയ്ക്കുന്നത്. ഇപ്പോള്‍ 17 വര്‍ഷത്തിനു ശേഷം റാമോജി ഫിലിം സിറ്റിയില്‍ പോയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് റോഷന്‍. ഉദയനാണു താരത്തിലെ ഷൂട്ടിങ്ങിനു ശേഷം ആദ്യമായാണ് അദ്ദേഹം റാമോജിയില്‍ എത്തുന്നത്. 

എന്റെ ആദ്യ ചിത്രം ഉദയനാണുതാരം കഴിഞ്ഞു 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ റാമോജി ഫിലിം സിറ്റി സന്ദര്‍ശിച്ചു. ദൈവത്തിനു നന്ദി. ഞാന്‍ ഇപ്പോഴും ഈ ഇന്റസ്ട്രിയിലുണ്ട്. ഒരുപാട് ഓര്‍മകളും. എല്ലാ സിനിമാപ്രേമികള്‍ക്കും ആ സിനിമ ഇഷ്ടമാണെന്ന് പ്രതീക്ഷിക്കുന്നു. 17 വര്‍ഷങ്ങള്‍... അപ്പോള്‍ ഞാന്‍ ദുല്‍ഖറിനെ സംവിധാനം ചെയ്യുകയാണ്. സൃഷ്ടികര്‍ത്താവിനു സല്യൂട്ട്- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു. സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. 

ദുല്‍ഖര്‍ നായകനായി എത്തുന്ന സല്യൂട്ടാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം. മുംബൈ പൊലീസിനു ശേഷം അദ്ദേഹം ഒരുക്കുന്ന പൊലീസ് ത്രില്ലറാണ് ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT